Business

വാര്‍ഷിക കണക്കെടുപ്പ് ; ബാങ്കുകളും ആദായ നികുതി - ജിഎസ്ടി ഓഫീസുകളും ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും 

2018-2019 സാമ്പത്തിക വര്‍ഷത്തെ  ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതിയാണ് നാളെ.

Author : സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: വാര്‍ഷിക കണക്കെടുപ്പ് നടക്കുന്നതിനാല്‍ ഞായറാഴ്ച ആദായ നികുതി ഓഫീസുകളും ജിഎസ്ടി ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 30, 31 ദിവസങ്ങള്‍ പൊതു അവധിയായി വരുന്ന വര്‍ഷങ്ങളില്‍ നികുതിദായകരുടെ സൗകര്യാര്‍ത്ഥം ഈ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാറുണ്ട്. സാധാരണ ഓഫീസ് സമയം തന്നെയാവും പ്രവൃത്തി സമയം. 

2018-2019 സാമ്പത്തിക വര്‍ഷത്തെ  ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതിയാണ് നാളെ. ഫെബ്രുവരി വരെയുള്ള ജിഎസ്ടി വരുമാനം 10.70 കോടി കവിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. പ്രത്യക്ഷ നികുതിയിനത്തില്‍ 10.21 ലക്ഷം കോടി രൂപ മാത്രമേ മാര്‍ച്ച് 23 വരെ ഖജനാവിലേക്ക് എത്തിയിരുന്നുള്ളൂ. 12 ലക്ഷം കോടി രൂപ എത്തുമെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണക്ക്. 

സര്‍ക്കാരിന്റെ വാര്‍ഷിക സാമ്പത്തിക ഇടപാടുകള്‍ ക്ലോസ് ചെയ്യുന്നതിനാല്‍ എല്ലാ ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി