Business

വാഹനം രൂപം മാറ്റുന്നവര്‍ ശ്രദ്ധിക്കുക; രജിസ്‌ട്രേഷന്‍ കിട്ടില്ല

ഉല്‍പ്പാദനസമയത്തുളള വാഹനത്തിന്റെ രൂപകല്‍പ്പന( സ്‌പെസിഫിക്കേഷന്‍) അതേപോലെ തുടരണമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശബ്രാന്‍ഡുകളുടെ മാതൃകയില്‍ വാഹനങ്ങള്‍ മോടിക്കൂട്ടുന്നത് ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. പലപ്പോഴും വാങ്ങുന്ന സമയത്തുളള വാഹനത്തിന്റെ രൂപകല്‍പ്പന തന്നെ പാടേ മാറ്റിയാണ് മോടിക്കൂട്ടല്‍ തകൃതിയായി നടക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ഇത്തരം അടിമുടി മാറ്റം വേണ്ട എന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. അത്തരത്തില്‍ മോടിക്കൂട്ടുന്ന വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഉല്‍പ്പാദനസമയത്തുളള വാഹനത്തിന്റെ രൂപകല്‍പ്പന( സ്‌പെസിഫിക്കേഷന്‍) അതേപോലെ തുടരണമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. മോട്ടോര്‍ വാഹനനിയമത്തിലെ 52(1) വകുപ്പ് അനുസരിച്ചുളള രൂപകല്‍പ്പന അതേപോലെ പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഉത്തരവ് തളളിയാണ് സുപ്രിംകോടതി ഇടപെടല്‍.

മോട്ടോര്‍ വാഹനനിയമത്തിന് വിധേയമായി വാഹനത്തിന്റെ നിറംമാറ്റുന്നത് ഉള്‍പ്പെടെ ചുരുക്കം ചില ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിന് കുഴപ്പമില്ല. എന്നാല്‍ വാഹനത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിയാല്‍ രജിസ്‌ട്രേഷന്‍ നല്‍കേണ്ടതില്ല എന്നാണ് സുപ്രിംകോടതിയുടെ ഉത്തരവില്‍ പറയുന്നത്. അതായത് വാഹനത്തിന്റെ ബോഡി, ചെയ്‌സ് എന്നിവയെ ബാധിക്കുന്നവിധത്തില്‍ മാറ്റം വരുത്തുന്നത് രജിസ്‌ട്രേഷന്റെ പരിധിയില്‍ വരില്ലെന്ന് സാരം.

ജസ്റ്റിസ് അരുണ്‍ മിശ്രയും വിനിത് ശരണും ഉള്‍പ്പെടുന്ന ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. പുതിയ എഞ്ചിന്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചാലും ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടു കൂടി മാത്രമേ ഇത് നിര്‍വഹിക്കാന്‍ പാടുളളുവെന്നും സുപ്രിംകോടതി വ്യക്തമാക്കി. എന്നാല്‍ വായുമലിനീകരണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന സിഎന്‍ജി ഇന്ധന കിറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് പുതിയ ഉത്തരവ് ബാധകമല്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനല്ല; യാത്രാരേഖ മാത്രമെന്ന് കേന്ദ്രം

'ആ രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, സുവേന്ദു എന്റെ കൂടെ നിന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് മഹുവ മൊയ്ത്ര; വീണ്ടും ചര്‍ച്ചയായി ബംഗാള്‍ രാഷ്ട്രീയം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം

2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍, റിപ്പോര്‍ട്ട്

'ഭര്‍ത്താവ് ഉപദ്രവിക്കുന്നു, ചെലവിന് തരുന്നില്ലെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട് ഡിലീറ്റ് ചെയ്തിട്ടില്ല; ശരിയാണ് ഞാന്‍ ചിലര്‍ക്ക് ഉഷയും ചിലര്‍ക്ക് ഹസീനയുമാണ്'