Business

വി നന്ദകുമാർ ലുലു ​ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ

വി നന്ദകുമാർ ലുലു ​ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ

സമകാലിക മലയാളം ഡെസ്ക്

അബുദാബി: പ്രമുഖ ബിസിനസ് ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി വി നന്ദകുമാറിനെ നിയമിച്ചു. ലുലു ഗ്രൂപ്പിന്റെ ഗ്ലോബൽ മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ ആൻഡ് സോഷ്യൽ മീഡിയ, ഹൈപ്പർ മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, ഓൺലൈൻ ഷോപ്പിങ്, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസിങ് ബിസിനസ് എന്നിവ ഉൾപ്പെട്ട സിഎസ്ആർ പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകും. നിലവിൽ ലുലു ഗ്രൂപ്പിന്റെ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസറായി പ്രവർത്തിക്കുകയാണ് വി നന്ദകുമാർ.

ബഹുരാഷ്ട്ര കമ്പനിയായ ലുലു ഗ്രൂപ്പിൽ 20 വർഷത്തോളമായി വി നന്ദകുമാർ പ്രവർത്തിക്കുന്നു. ലുലു ഗ്രൂപ്പിൻറെ വളർച്ചയിൽ സ്തുത്യർഹമായ പങ്ക് വഹിച്ചിട്ടുള്ള ഇദ്ദേഹം നേരത്തെ ദി ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്‌സ്പ്രസ് എന്നീ മാധ്യമ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

റീട്ടെയിൽ, മാർക്കറ്റിങ് മേഖലയിലെ അറിയപ്പെടുന്ന വ്യക്തിത്വമായ നന്ദകുമാറിനെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച അഞ്ച് മാർക്കറ്റിങ് പ്രൊഫഷണലുകളിൽ ഒരാളായി 'ഫോബ്‌സ്' മാഗസിൻ തിരഞ്ഞെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT