Business

വിലക്കുറവുണ്ട് ഈ കാറിന്, വെറും കാറല്ല റൊണാള്‍ഡോയുടെ കാറിന്

Author : സമകാലിക മലയാളം ഡെസ്ക്

മിനിമം ഒരു സൂപ്പര്‍ കാറെങ്കിലുമില്ലാതെ റൊണാള്‍ഡോയെപ്പോലുള്ള ഒരു കളിക്കാരന്‍ പ്രാക്ടീസിന് പോകമോ. വില ആറക്കമെങ്കിലും കടക്കണം അറ്റ്‌ലീസ്റ്റ്. അതുകൊണ്ട് തന്നെ റിയല്‍ മാഡ്രിഡിന്റെയും പോര്‍ച്ചുഗലിന്റെയും സൂപ്പര്‍താരമായ റൊണാള്‍ഡോയുടെ ഗാരേജിലുള്ള ബെന്റ്‌ലി, ബുഗാട്ടി, ഫെരാരി എന്നിവരാണെന്ന് കൂടി പറയട്ടെ.

വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഓഡി എ3 കൂപ്പെ

എന്നാല്‍ ഇന്ന് കാണുന്ന റൊണാള്‍ഡോയില്‍ എത്തുന്നതിന് മുമ്പും താരത്തിന് ഒരു കാറുണ്ടായിരുന്നു. അതായത് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്ന സമയത്ത്. 18 കാരനായ റൊണാള്‍ഡോ അന്ന് തന്റെ ഗാരേജില്‍ എത്തിച്ചത് ഓഡിയുടെ എ3 കൂപ്പെയാണ്. 2004ല്‍ താരം സ്വന്തമാക്കിയ ഈ കാര്‍ ഇപ്പോള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്.

കാറിന്റെ രേഖയില്‍ ഉടമസ്ഥന്റെ പേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദോസ് സാന്റോസ് അവീറോ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു

പോര്‍ച്ചുഗീസ് ഓണ്‍ലൈന്‍ കാര്‍ഡീലര്‍ സ്റ്റാന്‍ഡ് വിര്‍ച്വലാണ് ഈ കാര്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ കാറാണെങ്കിലും വമ്പന്‍ വിലയൊന്നും ഈ കാറിനില്ല. 13,500 പൗണ്ടാണ് കാറിന് വിലയിട്ടിരിക്കുന്നത്. ഏകദേശം 11 ലക്ഷം രൂപയോളം വരും. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേര് അടക്കമുള്ള വ്യക്തമായ രേഖകളടക്കമാണ് കാര്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 

ഇന്ത്യന്‍ വിപണിയില്‍ 12 കോടിയോളം വിലയുള്ള ബുഗാട്ടി വെയ്‌റോണുമായി ക്രിസ്റ്റിയാനോ

കൃത്യമായി പറഞ്ഞാല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം നേടിയ താരം ഉപയോഗിച്ച കാര്‍ വാങ്ങി ആ ചരിത്രത്തിന്റെ ചെറിയൊരു അംശം ഗാരേജില്‍ എത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഒരു കൈ നോക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT