Business

വെറും 101 രൂപക്ക് സ്മാര്‍ട്‌ഫോണ്‍: കണ്ണഞ്ചിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓഫറുകളുമായി വിവോ

വിവോയുടെ പാര്‍ട്ണര്‍ സ്‌റ്റോറുകള്‍ വഴി  ഡിസംബര്‍ 31 വരെയാകും ആനുകൂല്യങ്ങള്‍ ലഭ്യമാകുക.

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍നിര സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ വിവോ തങ്ങളുടെ ഫെസ്റ്റിവല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. വിവോയുടെ പതിനായിരം രൂപക്ക് മുകളിലുള്ള സ്മാര്‍ട്‌ഫോണുകള്‍ വെറും 101രൂപ നല്‍കി സ്വന്തമാക്കാം. ബാക്കി തുക ആറ് നിശ്ചിത തവണകളായി നല്‍കാനുള്ള ഇഎംഐ സൗകര്യമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. 

വിവോയുടെ പാര്‍ട്ണര്‍ സ്‌റ്റോറുകള്‍ വഴി  ഡിസംബര്‍ 31 വരെയാകും ആനുകൂല്യങ്ങള്‍ ലഭ്യമാകുക. പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളുമായി അംഗീകൃത വിവോ സ്‌റ്റോറുകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും.

വിവോയുടെ ഏറ്റവും പുതിയ നെക്‌സ്,  വി11, വി11പ്രോ,  വൈ95, വൈ83 പ്രോ,  വൈ814ജി തുടങ്ങിയ ഫോണുകളാണ് വെറും 101രൂപ നല്‍കി സ്വന്തമാക്കാവുന്നത്.   ശേഷിച്ച തുക ആറ് നിശ്ചിത തവണകളായി അടക്കുവാനുള്ള ഇഎംഐ സൗകര്യം വിവോ സ്‌റ്റോറുകള്‍ ലഭ്യമാക്കും.

എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ്, ഇഎംഐ  ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് പൂജ്യം ഡൗണ്‍ പേയ്‌മെന്റും,  അഞ്ച് ശതമാനം അധിക ക്യാഷ് ബാക്ക് സൗകര്യവും ലഭിക്കും. എച്ച്ഡിബി ആറ് മാസ ഇഎംഐ സംവിധാനത്തിന് പൂജ്യം ഡൗണ്‍ പേയ്‌മെന്റ് എന്നിവയും ലഭ്യമാകും. 
 
ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിബി,  ക്യാപിറ്റല്‍ ഫസ്റ്റ് തുടങ്ങിയ ഫിനാന്‍സ് സൗകര്യങ്ങളും വിവോ ഒരുക്കിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !