Business

വെറും രണ്ട് രൂപയ്ക്ക് റീച്ചാര്‍ജ്; ശ്രദ്ധേയ പ്ലാനുമായി ബിഎസ്എന്‍എല്‍

വെറും രണ്ട് രൂപയ്ക്ക് റീച്ചാര്‍ജ്; ശ്രദ്ധേയ പ്ലാനുമായി ബിഎസ്എന്‍എല്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രണ്ട് രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്ത് പ്രീപെയ്ഡ് കാലാവധി നീട്ടാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കി ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ തമിഴ്‌നാട് ഡിവിഷനാണ് ശ്രദ്ധേയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഏത് പ്രീപെയ്ഡ് പ്ലാനുള്ളവര്‍ക്കും കാലാവധി മൂന്ന് ദിവസത്തേക്ക് നീട്ടാനുള്ള അവസരമാണ് ഇതില്‍ ലഭിക്കുന്നത്. നേരത്തെ 19 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ കാലവധി തീര്‍ന്നവര്‍ക്ക് അത് ഒരു മാസത്തേക്ക് നീട്ടാനുള്ള അവസരം ഉണ്ടായിരുന്നു.

ഇതിന് പകരമാണ് ഇപ്പോള്‍ രണ്ട് രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്ത് മൂന്ന് ദിവസത്തേക്ക് പ്രീപെയ്ഡ് കാലാവധി നീട്ടാനുള്ള പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ഈ പ്ലാനില്‍ മറ്റ് സൗകര്യങ്ങളൊന്നും ലഭിക്കില്ല.

നേരത്തെ ബിഎസ്എന്‍എല്‍ ശ്രദ്ധേയമായ മൂന്ന് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. ഒരു കൊല്ലത്തേക്ക് 2,399 രൂപയുടെ പ്ലാനും ആറ് മാസത്തേക്ക് വീതമുള്ള 699, മൂന്ന് മാസത്തേക്ക് 786 രൂപയുടെ പ്ലാനുകളുമായിരുന്നു ഇത്.

ഇതില്‍ 786 രൂപയുടെ പ്ലാന്‍ ഈദിനോടനുബന്ധിച്ച് പ്രത്യേകമായിരുന്നു. 786 രൂപയുടെ ഈ പ്ലാനില്‍ 30 ജിബിയുടെ ഡേറ്റയും 90 ദിവസത്തെ കാലവധിയുമായിരുന്നു. 699 രൂപയുടെ പ്ലാനില്‍ ദിവസം 500 എംബി ഡേറ്റയും അനുവദിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT