Business

വെള്ളിയാഴ്ച മുതൽ ഗോ എയറിന്റെ ദുബായ്-കണ്ണൂർ പ്രതിദിന സര്‍വീസ് ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു 

യുഎഇ സമയം പുലർച്ചെ 12.20ന് ദുബായിൽ നിന്ന് പുറപ്പെടുന്ന ജി8-57 ഗോ എയര്‍ വിമാനം ഇന്ത്യൻ സമയം രാവിലെ 5.35ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: യുഎഇ പ്രവാസികളുടെ ഉത്തരമലബാറിലേക്കുള്ള യാത്രാ ക്ലേശം പരിഹരിച്ച് ഗോ എയര്‍ ദുബായില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തും. വെള്ളിയാഴ്ച മുതൽ ഗോ എയറിന്റെ പ്രതിദിന സര്‍വീസ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. 

യുഎഇ സമയം പുലർച്ചെ 12.20ന് ദുബായ് ടെർമിനൽ ഒന്നിൽ നിന്ന് പുറപ്പെടുന്ന ജി8-57 ഗോ എയര്‍ വിമാനം ഇന്ത്യൻ സമയം രാവിലെ 5.35ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തും. കണ്ണൂരില്‍ നിന്ന് ഇന്ത്യൻ സമയം വൈകിട്ട് 7.05ന് പുറപ്പെടുന്ന ജി8-58 വിമാനം യുഎഇ സമയം രാത്രി 10.30ന് ദുബായിലെത്തിച്ചേരും. 

335 ദിർഹം മുതലാണ് ഒരുഭാഗത്തേക്കുള്ള ടിക്കറ്റ് നിരക്ക്. ഇതിനകം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി ഗോ എയര്‍ അധികൃതർ പറഞ്ഞു. ഭാവിയിൽ ഷാർജയിൽ നിന്നും കണ്ണൂരിലേയ്ക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഗോ എയര്‍ രാജ്യാന്തര ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അർജുൻ ദാസ് ഗുപ്ത പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ