Business

വൈ ദിസ് കൊലച്ചതി? ഒറ്റ രാത്രികൊണ്ട് ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ കാണാനില്ലെന്ന് യൂസേഴ്‌സ്, കൈയ്യബദ്ധമാണെന്ന് ഇന്‍സ്റ്റഗ്രാം

പണി പാളിയെന്ന് മനസിലായതോടെ ഒരു കൈയ്യബദ്ധം പറ്റിയതാണെന്നും ഉടന്‍ പ്രശ്‌നം പരിഹരിക്കുന്നും കമ്പനി വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്


ന്നുറങ്ങി എഴുന്നേറ്റപ്പോഴേക്ക്  ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കൊഴിഞ്ഞുപോയതായി തോന്നുന്നുണ്ടോ? ഒന്ന് പോയി അക്കൗണ്ട് ചെക്ക് ചെയ്ത് നോക്കിക്കേ..സംഭവം വെറും തോന്നലല്ല സത്യമാണ്. പല സെലിബ്രിറ്റി അക്കൗണ്ടുകളിലും ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഒറ്റ രാത്രികൊണ്ട് ഇല്ലാതെയായത്. പറയാന്‍ ലക്ഷങ്ങള്‍ ഫോളോവേഴ്‌സില്ലാത്തവര്‍ക്കും അഞ്ചും പത്തും അമ്പതുമൊക്കെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് ട്വീറ്ററും സൂചിപ്പിക്കുന്നത്.

എന്താണ് സംഭവിച്ചതെന്ന് ഒരു എത്തും പിടിയും കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഉപയോക്താക്കള്‍ കമ്പനിക്ക് ട്വീറ്റ് ചെയ്യാന്‍ തുടങ്ങി. പണി പാളിയെന്ന് മനസിലായതോടെ ഒരു കൈയ്യബദ്ധം പറ്റിയതാണെന്നും ഉടന്‍ പ്രശ്‌നം പരിഹരിക്കുന്നും കമ്പനി വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഇന്നലെ മുതലാണ് ഫോളോവേഴ്‌സിനെ പലര്‍ക്കും മിസ്സാവാന്‍ തുടങ്ങിയത്.

എന്നാല്‍ ഫേക്ക് അക്കൗണ്ടുകളെ പുറത്താക്കുന്ന നടപടി ഇന്‍സ്റ്റയും ആരംഭിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമാണ് ഫോളോവേഴ്‌സിന്റെ കൊഴിഞ്ഞുപോക്കെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സെലേന ഗോമസ്, അരിയാന ഗ്രാന്‍ഡേ, ജെയിംസ് ചാള്‍സ് തുടങ്ങിയവരാണ് ഒറ്റയടിക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ട പ്രമുഖര്‍. ഫേക്ക് അക്കൗണ്ടുകളെ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം നവംബറിലേ സൂചനകള്‍ നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!