Business

വ്യവസായ സൗഹൃദ പട്ടികയില്‍ കുതിപ്പ്; മോദിക്ക് ലോകബാങ്കിന്റെ പ്രശംസ

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ 100ാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയ്ക്ക് വന്‍ മുന്നേറ്റം. മുപ്പത് സ്ഥാനങ്ങള്‍ മുന്നോട്ട് കയറിയാണ് ഇന്ത്യയിപ്പോള്‍ നൂറാമത് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഈ മുന്നേറ്റത്തിന് കാരണമെന്നാണ് ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 

വ്യവസായങ്ങള്‍ തുടങ്ങാന്‍ അനുയോജ്യമായ 190 രാജ്യങ്ങളുടെ പട്ടികയാണ് ലോകബാങ്ക് പുറത്തുവിട്ടത്. അതില്‍ 100മത് ഇന്ത്യയാണ്. ഈവര്‍ഷം ഏറ്റവും കൂടുതല്‍ പ്രവര്‍ത്തന മികവു കാട്ടിയ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ സ്ഥാനം നേടിയിട്ടുണ്ട്. അടിസ്ഥാനമാറ്റങ്ങള്‍ കൊണ്ടുവന്ന ഏകരാജ്യവും ഇന്ത്യയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

മാത്രമല്ല, 2003 മുതല്‍ നിര്‍ദേശിക്കപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ പകുതിയോളം ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് നേട്ടത്തിനു പിന്നിലെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 

കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെന്നു തെളിയിക്കുന്നതാണു ലോകബാങ്കിന്റെ റിപ്പോര്‍ട്ടെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ആദ്യ 100ല്‍ സ്ഥാനം നേടിയ ഇന്ത്യയ്ക്ക് അടുത്തതായി ആദ്യ 50ല്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

ചോക്കലേറ്റ്, ലെയ്‌സ് പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്ത്; ബംഗലൂരുവില്‍ 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 3 മലയാളികള്‍ അടക്കം 5 പേര്‍ പിടിയില്‍

ജാവ 42 ഐവറി കളര്‍ വേരിയന്റ് വിപണിയില്‍; 1.85 ലക്ഷം രൂപ വില

നാരങ്ങ എപ്പോഴും ഫ്രഷായിരിക്കാൻ ഈ പൊടിക്കൈകൾ ചെയ്യൂ

ഒടുവില്‍ മാരുതിയുടെ ഇലക്ട്രിക് കാര്‍ വിപണിയില്‍, പ്രാരംഭ വില 10.99 ലക്ഷം രൂപ, അറിയാം ഇ വിറ്റാരയുടെ ഫീച്ചറുകള്‍

SCROLL FOR NEXT