

മമ്മൂട്ടി- ധനുഷ് കോമ്പോയുടെ 'ഓം' എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ തിളങ്ങി നിൽക്കുകയാണ് മമ്മൂട്ടിയും ധനുഷും. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ് പല്ലവി, ശ്രീലീല എന്നിവരാണ് നായികമാരായെത്തുന്നത്.
ചിത്രത്തിന്റെ ഹൈദരാബാദിലെ പ്രൊമോഷൻ ഇവന്റിൽ വച്ച് ധനുഷ് മമ്മൂട്ടിയോട് നടത്തിയ ഒരഭ്യർഥന ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. "ഓം' വളരെ സങ്കീർണമായ ഒരു കഥയാണ്. 'സിയ' എന്ന കഥാപാത്രത്തിനായി മമ്മൂട്ടി സാറിനെത്തന്നെ കാസ്റ്റ് ചെയ്യണമെന്ന് രാജ്കുമാറിന് നിർബന്ധമുണ്ടായിരുന്നു.
സാർ കഥകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധാലുവാണെന്ന് എനിക്കറിയാം. ഞങ്ങളുടെ സിനിമയിൽ സാർ ഭാഗമായതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. സാറിനോട് എനിക്ക് ചെറിയൊരു അഭ്യർഥനയുണ്ട്. അടുത്ത തവണ സാർ വരുമ്പോൾ, താടി അവിടെയും ഇവിടെയുമൊക്കെ ഒന്ന് നരപ്പിച്ചിട്ട് വരണം. കാരണം, ആളുകൾ പറയുന്നു എന്നെ കണ്ടാൽ നിങ്ങളുടെ ചേട്ടനെപ്പോലെയാണെന്ന്.
കുറച്ചൊന്ന് നരപ്പിച്ചിട്ട് വന്നാൽ ഞാൻ കുറച്ച് ചെറുപ്പമായി തോന്നുമല്ലോ !".- ചിരിയോടെ ധനുഷ് പറഞ്ഞു. അതേസമയം ധനുഷിന്റെ വാക്കുകളും ചിരിയോടെയാണ് മമ്മൂട്ടി കേട്ടത്. ഓപ്പറേഷൻ മോൾ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നവംബർ 20 ന് ചിത്രം തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates