ധ്യാന്‍ ശ്രീനിവാസന്‍റെ പുതിയ ചിത്രം; ഒപ്പം ഷഹീനും റോഷന്‍ രാജും; ‘തേവർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും.
Thevar
Thevar
Updated on: 
2 min read

ധ്യാൻ ശ്രീനിവാസൻ, ഡോ. റോഷൻ രാജ്, ഷഹീൻ സിദ്ധിഖ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘തേവർ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മുഴുനീള കോമഡി ഫാമിലി എന്റർടെയ്നർ ആയി ഒരുങ്ങുന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും. തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ പൂർണമായ ചിത്രീകരണം പൂർത്തിയാക്കിയതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ഹൊറൈസൺ എന്റർടെയ്ന്മെന്റ്സിന്റെ അഞ്ചാമത്തെ നിർമ്മാണ സംരംഭമാണ് ‘തേവർ’. മൊട്ടമ്മൽ രാജൻ (ദോഹ) നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിജീഷ് സഹദേവനാണ് നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ ശ്രീ. രാഹുൽ രാജ് മൊട്ടമ്മലും ശ്രീ. വാസുദേവനുമാണ്; വിതരണം ഹൊറൈസൺ എന്റർടെയ്ന്മെന്റ്സ് റിലീസ് തന്നെ നിർവഹിക്കും. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ഹരീഷ് കണാരൻ, നിർമൽ പാലാഴി, ഷാജു ശ്രീധർ, മേജർ രവി, ദേവൻ, സുനിൽ സുഖദ, ദിനേശ് പണിക്കർ, ജയരാജ് വാര്യർ, ഐശ്വര്യ, പൂജ റാം എന്നിവരുമുണ്ട്.

ജനപ്രിയ കോമഡി ചിത്രങ്ങളെ ഇഷ്ടപ്പെട്ട പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ‘തേവർ’ ഒരുങ്ങുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. നർമ്മവും രസകരമായ മുഹൂർത്തങ്ങളും കോർത്തിണക്കി, കുടുംബത്തോടൊപ്പം തിയേറ്ററിൽ ആസ്വദിക്കാവുന്ന വിനോദചിത്രമെന്ന നിലയിലാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി.

സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് ഔസേപ്പച്ചനാണ്. ഗാനരചനാ ശ്രീകുമാർ എസ്. എൽദോ ഐസക്ക് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ ചീഫ് അസോസിയേറ്റ് ക്യാമറാമാൻ സിഖിൽ ശിവകലയാണ്. ഷിബി ശിവദാസ് സ്റ്റിൽ. അയൂബ് ഖാനാണ് എഡിറ്റിങ്; സജിത് മുണ്ടയാട് കലാസംവിധാനവും ദിനകർ ബി. നായർ അസോസിയേറ്റ് ആർട്ട് ഡയറക്ടറുമാണ്. ഡി.ഐ. വിസ്ത സ്റ്റുഡിയോയിൽ, കളറിസ്റ്റ് രമേഷ് അയ്യർ. കരുൺ പ്രസാദ് (സൗണ്ട് ബ്രൂവറി) സൗണ്ട് ഡിസൈനും ഫൈനൽ മിക്സിങ്ങും, കെ.എസ്. രഘുനാഥ് (റെഡ് വിഷൻ സ്റ്റുഡിയോ, ചെന്നൈ) വി.എഫ്.എക്സ്. സൂപ്പർവൈസറുമാണ്. ഫിനാൻസ് കൺട്രോളർമാർ വിവേക് ശ്രീകാർത്തികേയം, സരിത വിവേക് എന്നിവരും ഫിനാൻസ് മാനേജർ മുരുകേശൻ കൽപ്പാത്തിയുമാണ്.

മേക്കപ്പ് മഹേഷ് ചേർത്തലയും വസ്ത്രാലങ്കാരം സുകേഷ് താനൂരും നൃത്തസംവിധാനം കുമാർ ശാന്തിയും സംഘട്ടനം തവ്സി രാജുമാണ് കൈകാര്യം ചെയ്യുന്നത്. സംവിധാന വിഭാഗത്തിൽ പ്രസാദ് യാദവ് (ചീഫ് അസോസിയേറ്റ് ഡയറക്ടർ), സനിത ദാസൻ (അസോസിയേറ്റ് ഡയറക്ടർ),. നിർമാണ വിഭാഗത്തിൽ അരുൺ കണ്ണൂർ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), ജബ്ബാർ മതിലകം (പ്രൊഡക്ഷൻ കൺട്രോളർ), ഹംസ ദേശമംഗലം (പ്രോജക്ട് ഡിസൈനർ), കുട്ടിരാജ കോവൈ (ലൊക്കേഷൻ മാനേജർ) എന്നിവരാണ്; ഓൺലൈൻ പ്രമോഷൻ ഒപ്ര ഡിജിറ്റലാണ്. പി.ആർ.ഒ: എ.എസ്. ദിനേശ്, വാഴൂർ ജോസ്, സതീഷ് എരിയാളത്ത്.

Thevar
'ബോട്ട് തലകീഴായി മറിഞ്ഞു, മുങ്ങിത്താഴുമ്പോള്‍ കയ്യിട്ടടിച്ചിട്ടും ആരും രക്ഷിക്കാന്‍ വന്നില്ല'; ഭയാനക അനുഭവം പങ്കിട്ട് ബച്ചന്‍
Thevar
15 വർഷം പിന്നിട്ട് 'വൈ ദിസ് കൊലവെറി ഡി'; ധനുഷും അനിരുദ്ധും ചേർന്ന് സൃഷ്ടിച്ച വൈറൽ ഗാനത്തിന് പിന്നിലെ കഥ
Thevar
'പാർട്ടിക്ക് ഒരുങ്ങാം', അമൽ നീരദിന്റെ ബാച്ചിലേഴ്സ് തിയേറ്ററിലെത്തുന്നു; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
Summary

Thevar starring Dhyan Sreenivasan first look poster

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER