Business

സമ്പാദ്യം 15000 കോടി ഡോളര്‍ കടന്നു;  ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായി ജെഫ് ബെസോസ്

ലോകത്തിലെ ഏറ്റവും സമ്പന്നനായിരുന്ന മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനേക്കാള്‍ 5500 കോടി ഡോളര്‍ അധികം സമ്പാദ്യമാണ് ബെസോസിനുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ആധുനിക ചരിത്രത്തിലെ ഏറ്റവും സമ്പന്നന്‍ എന്ന സ്ഥാനം ഇനി ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഡോട്ട് കോമിന്റെ സ്ഥാപകന്‍ ജെഫ് ബെസോസിന് സ്വന്തം. 15000 കോടി ഡോളറിലേക്ക് ജെഫ് ബെസോസിന്റെ സമ്പത്ത് ഉയര്‍ന്നതോടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായി അദ്ദേഹംമാറിയതെന്ന് ബ്ലൂംബെര്‍ഗ് ബില്യനേയര്‍ ഇന്‍ഡക്‌സില്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നനായിരുന്ന മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനേക്കാള്‍ 5500 കോടി ഡോളര്‍ അധികം സമ്പാദ്യമാണ് ബെസോസിനുള്ളത്. ഇപ്പോള്‍ സമ്പത്തില്‍ രണ്ടാം സ്ഥാനത്താണ് ബില്‍ ഗേറ്റ്‌സ്. 

മൈക്രോസോഫ്റ്റ് സാമ്പത്തികമായി ശക്തിപ്പെട്ടതോടെ 1999 ലാണ് 10,000 കോടി ഡോളര്‍ എന്ന സ്വപ്‌നസമ്പാദ്യത്തിലേക്ക് ബില്‍ ഗേറ്റ്‌സ് എത്തുന്നത്. ഇന്ന് 149000 കോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റെ മൂല്യം. 1982 ന് ശേഷം ലോകത്തിലെ മറ്റേത് സമ്പന്നരേക്കാള്‍ ഉയരത്തിലാണ് ബെസോസിന്റെ സമ്പാദ്യം. ആമസോണിന്റെ സമ്മര്‍ സെയില്‍സ് ഇവന്റായ പ്രൈം ഡേക്ക് തുടക്കം കുറിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കുമ്പോഴാണ് ലോക സമ്പത്തിന്റെ ഉയരത്തിലേക്ക് ബെസോസ് എത്തുന്നത്. 

തിങ്കളാഴ്ച ആദ്യം കമ്പനിയുടെ ഷെയറുകള്‍ 1841.95 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. ഷെയറിലൂണ്ടായ 0.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ ഉയരത്തിലേക്ക് എത്തിയത്. 15,000 കോടി ഡോളറിന് മുകളില്‍ അധികനാള്‍ നില്‍ക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കമ്പനിയുടെ ഓഹരിയുടെ മൂല്യം 18,000 ഡോളറിലേക്ക് താഴ്ന്നാല്‍ സമ്പത്തിലും വ്യത്യാസം വരും. ഈ വര്‍ഷം മാത്രം ബെസോസിന്റെ സമ്പത്തില്‍ 5200 കോടി ഡോളറിന്റെ വര്‍ധനവാണുണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

'സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ്'; ആ ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു: ഭാഗ്യലക്ഷ്മി

'ഖുൽഅ്'യിൽ ഭർത്താവിന്റെ സമ്മതം ആവശ്യമില്ല; വിവാഹമോചനത്തിൽ മുസ്ലിം സ്ത്രീയുടെ അവകാശം പരമം: കേരള ഹൈക്കോടതി

ഇലോണ്‍ മസ്‌ക് വീണ്ടും 'ഒരു ലക്ഷം കോടി' പദവിയില്‍; സ്‌പേസ് എക്‌സ് എട്ടുശതമാനം കുതിച്ചു

'ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം'; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ