Business

സിമന്റ് വില കുറയുന്നു; ചാക്കിന് 50 രൂപ വരെ കുറയ്ക്കാന്‍ കമ്പനികളുടെ തീരുമാനം

ഭവനനിര്‍മ്മാണ മേഖലയിലെ തളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സിമന്റ് കമ്പനികള്‍ സിമന്റ് വില കുറയ്ക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭവനനിര്‍മ്മാണ മേഖലയിലെ തളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സിമന്റ് കമ്പനികള്‍ സിമന്റ് വില കുറയ്ക്കുന്നു. 50 കിലോയുടെ ബാഗിന് 10 മുതല്‍ 50 രൂപ വരെ കുറയ്ക്കാനാണ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ രാജ്യമൊട്ടാകെ സിമന്റ് വില കുറയും.

നിലവില്‍ ഭവന നിര്‍മ്മാണ മേഖലയില്‍ തളര്‍ച്ച നേരിടുകയാണ്. അതിനാല്‍ സിമന്റിന്റെ ഉപഭോഗത്തിലും കുറവുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വില കുറച്ച് ഉപഭോഗം വര്‍ധിപ്പിക്കാനുളള ശ്രമം കമ്പനികള്‍ നടത്തുന്നത്. 

ഈ സാമ്പത്തിക വര്‍ഷം സിമന്റിന്റെ വില്‍പ്പനയില്‍ വളര്‍ച്ച കേവലം നാലു ശതമാനം മാത്രം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം ഇത് 13.3 ശതമായിരുന്നു. നിലവില്‍ കേരളത്തില്‍ 400 രൂപയ്ക്ക് മുകളിലാണ് ഒരു ചാക്ക് സിമന്റിന്റെ വില.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം