Business

സ്വര്‍ണവില 29,000 കടന്നു, സര്‍വകാല റെക്കോര്‍ഡ്, ഒരു മാസത്തിനകം വര്‍ധിച്ചത് 3500 രൂപ

ആഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ചുളള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 29120 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 3640 രൂപയായി സ്വര്‍ണവില. ആഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കഴിഞ്ഞ ഒരു മാസമായി സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിച്ചുവരുകയാണ്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 25680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്. ഒരു മാസം കഴിഞ്ഞപ്പോള്‍ സ്വര്‍ണവിലയില്‍ ഏകദേശം 3500 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഉത്സവസീസണ്‍ ആരംഭിച്ചതോടെ ഇനിയും സ്വര്‍ണവില ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ആഗോളതലത്തില്‍ സാമ്പത്തികപ്രതിസന്ധി നിലനില്‍ക്കുകയാണ്. ഇതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള ഒഴുക്ക് വര്‍ധിച്ചിരിക്കുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓഹരിവിപണിയില്‍ വലിയ തകര്‍ച്ചയാണ് ദൃശ്യമായത്. വിപണിയിലെ ചാഞ്ചാട്ടവും സ്വര്‍ണനിക്ഷേപത്തിലേക്ക് കണ്ണുവെയ്ക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നതിന്റെ പ്രതിഫലനമാണ് വിലയില്‍ ദൃശ്യമാകുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം