Business

സ്വര്‍ണവില തിരിച്ചുകയറി; പവന് 280 രൂപ കൂടി 

മൂന്ന് ദിവസത്തിനിടെ 2800 രൂപയുടെ ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് തിരിച്ചുകയറി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൂന്ന് ദിവസത്തിനിടെ 2800 രൂപയുടെ ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് 280 രൂപയാണ് വര്‍ധിച്ചത്. റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സ്വര്‍ണവില മുന്നേറുന്നതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയത്. റഷ്യ വാക്‌സിന്‍ വികസിപ്പിച്ചത് അടക്കമുളള ആഗോള വിഷയങ്ങളെ തുടര്‍ന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വിറ്റതാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇന്നലെ മാത്രം ഒറ്റയടിക്ക് പവന് 1600 രൂപയാണ് താഴ്ന്നത്. പുതിയ ഉയരമായ 42,000 കുറിച്ചശേഷമാണ് സ്വര്‍ണവില താഴോട്ട് പോയത്. 

ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്.  രണ്ടുദിവസത്തിനിടെ ഗ്രാമിന് 300 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 35 രൂപയാണ് വര്‍ധിച്ചത്. വെളളിയാഴ്ചയാണ് ഏറ്റവും ഉയര്‍ന്ന നിലവാരമായ 42000ല്‍ സ്വര്‍ണവില എത്തിയത്. ഓഗസ്റ്റ് 31 നാണ് സ്വര്‍ണവില 40,000ല്‍ എത്തിയത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 39,480 രൂപയും ഒരു ഗ്രാമിന് 4935 രൂപയുമാണ് വില.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചത്. ഒരു ഘട്ടത്തില്‍ ഒരു മാസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ആറായിരം രൂപയിലധികം വില വര്‍ധിച്ചിരുന്നു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തിയതാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും