'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

INDIA alliance leaders meet the President.
ഇന്ത്യ സഖ്യ നേതാക്കള്‍PTI
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ നേരില്‍ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാരും ഇന്ത്യ സഖ്യ നേതാക്കളും പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് പ്രകടനമായെത്തിയാണ് രാഷ്ട്രപതിയെ കണ്ടത്.

തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ രാഷ്ട്രപതി നിഷേധിച്ചില്ലെന്നും എന്നാല്‍ അതിനുള്ള തെളിവുകള്‍ ആവശ്യപ്പെട്ടെന്നും രാഹുല്‍ ഗാന്ധി രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 'തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതെങ്ങനെയെന്നതിന്റെ എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്. രാജ്യം മുഴുവന്‍ അത് കണ്ടതാണ്' രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം കൂടിക്കാഴ്ചയെക്കുറിച്ച് രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗികമായി പ്രതികരണമൊന്നും ഉണ്ടായില്ല.

‘അവിശ്വസനീയമെന്ന് തോന്നുന്ന ഒരു കൂടിക്കാഴ്ചയ്ക്കാണ് താൻ സാക്ഷിയായത്. ഞങ്ങൾ ഇന്ത്യൻ രാഷ്ട്രപതിക്ക് ഒരു നിവേദനം സമർപ്പിച്ചു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവർ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആ നിവേദനത്തിൽ ഞങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ രാഷ്ട്രപതി ഒരുതരത്തിലും നിഷേധിച്ചില്ല. അവയെ ചോദ്യം ചെയ്യുകയോ വിയോജിപ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ല. ഞങ്ങളുടെ വാദം അവർ അംഗീകരിക്കുകയും തുടർന്ന് 'വോട്ട് മോഷണത്തിന്റെ' തെളിവുകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, രാഹുൽ പറഞ്ഞു.

ഏകദേശം പത്തോളം നേതാക്കള്‍ക്കാണ് രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചത്.രാഷ്ട്രപതിയെ നേരില്‍ക്കണ്ട എംപിമാര്‍ വോട്ടര്‍ പട്ടികയിലെ എസ്‌ഐആര്‍ നടപടി റദ്ദാക്കണമെന്നും, കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 13 കോടി വോട്ടര്‍മാരെ പട്ടികയില്‍ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് നിവേദനമാണ് നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനരീതിയിലുള്ള ആശങ്കകള്‍ ഉന്നയിച്ച് രാഷ്ട്രപതിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ 16 പാര്‍ട്ടികളിലെ 16 നേതാക്കള്‍ ഒപ്പുവെച്ചിട്ടുണ്ട്.

പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ 'ഇന്ത്യ' സഖ്യത്തിന്റെ യോഗത്തിന് ശേഷമായിരുന്നു രാഷ്ട്രപതി ഭവന്‍ ലക്ഷ്യമാക്കിയുള്ള മാര്‍ച്ച് നടന്നത്. ഒരു സംഘം നേതാക്കള്‍ രാഷ്ട്രപതിയെ കാണുമ്പോള്‍ മറ്റ് പ്രതിപക്ഷ എംപിമാര്‍ നോര്‍ത്ത്-സൗത്ത് ബ്ലോക്കുകള്‍ക്ക് സമീപം ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍, ദേശീയ തലസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കുകയും നഗരത്തിലുടനീളം കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

INDIA alliance leaders meet the President.
സിജെപി പ്രതിഷേധം; ഡല്‍ഹിയില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിയന്ത്രണം
INDIA alliance leaders meet the President.
ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി
INDIA alliance leaders meet the President.
ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം
Summary

'President Sought Vote Theft Proof. We Have It': INDIA alliance leaders meet the President.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com