Business

സ്വര്‍ണവില വീണ്ടും കൂടി; രണ്ടു ദിവസത്തിനിടെ പവന് 560 രൂപയുടെ വര്‍ധന 

തുടര്‍ച്ചയായ ഇടിവുകള്‍ക്ക് ശേഷം സ്വര്‍ണവില രണ്ടാം ദിവസവും ഉയര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ ഇടിവുകള്‍ക്ക് ശേഷം സ്വര്‍ണവില രണ്ടാം ദിവസവും ഉയര്‍ന്നു. പവന് ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37360 രൂപയായി. ആഗോളതലത്തിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രാമിന്റെ വിലയും വര്‍ധിച്ചിട്ടുണ്ട്. 20 രൂപയുടെ വര്‍ധനയോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4670 ആയി ഉയര്‍ന്നു. വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 36,720 രൂപ. പിന്നീട് ഘട്ടം ഘട്ടമായാണ് ഇന്നത്തെ നിലവാരത്തില്‍ എത്തിയത്. അതിനിടെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.

ഈ മാസം 21ന് രേഖപ്പെടുത്തിയ 38,160 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും കോവിഡ് പ്രതിസന്ധി മറികടക്കാന്‍ അമേരിക്ക ധനസഹായം പ്രഖ്യാപിക്കാന്‍ നീക്കം നടത്തുന്നതായുളള റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം