Business

സ്വര്‍ണവിലയില്‍ ഇടിവ്, പവന് 120 രൂപ കുറഞ്ഞു

ശനിയാഴ്ച രണ്ടു തവണകളിലായി പവന് 400 രൂപ വര്‍ധിച്ച് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4475 രൂപയായി.

ശനിയാഴ്ച രണ്ടു തവണകളിലായി പവന് 400 രൂപ വര്‍ധിച്ച് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. 35,920 രൂപയിലാണ് അന്ന് വ്യാപാരം അവസാനിച്ചത്. തുടര്‍ന്നുളള രണ്ടു ദിവസങ്ങളില്‍ വിലയില്‍ മാറ്റമുണ്ടായില്ല. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുതല്‍ ഉയരങ്ങളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് ഇന്ന് വിലയില്‍ നേരിയ ഇടിവ് ഉണ്ടായത്. എങ്കിലും ഈ ഇടിവ് താത്കാലികം മാത്രമാണെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ് ഈ ദിവസങ്ങളില്‍ സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്നലെ വരെ മൂന്നാഴ്ചക്കിടെ 1760 രൂപയാണ് ഉയര്‍ന്നത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT