Business

സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം 45% കുറഞ്ഞെന്ന് പ്രധാനമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: കള്ളപ്പണത്തിനെതിരേയും നികുതിവെട്ടിപ്പിനെതിരേയും കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പ്രകടനം ഫലം കണ്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സ്വിസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം 45 ശതമാനം കുറഞ്ഞുവെന്നും മോദി.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി. വിദേശ രാജ്യങ്ങളില്‍ കള്ളപ്പെണം വെളുപ്പിക്കുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് നിക്ഷേപം കുറയാന്‍ കാരണമെന്നും മോദി വ്യക്തമാക്കി. ഒരു കുടുംബത്തിലെ ആരെങ്കിലും ഒരാള്‍ കളവ് നടത്തിയാല്‍ ആ കുടുംബം മൊത്തം തകരും.


അതുപോലെയാണ് രാജ്യത്തിന്റെ കാര്യവും. രാജ്യത്തിന്റെ നിര്‍ണായക കാര്യങ്ങളില്‍ ആരെങ്കിലും കളവ് നടത്തിയാല്‍ രാജ്യത്തിനു മൊത്തം അതു തിരിച്ചടിയാണ്. നികുതി വെട്ടിപ്പുകാര്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം റെക്കോര്‍ഡ് കുറവിലാണ്. -മോദി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT