Business

 ഹലോ.. കേള്‍ക്കുന്നുണ്ടോ? റേഞ്ചു പോയാല്‍ ഇനി ഫോണ്‍ തല്ലിപ്പൊട്ടിക്കണ്ട; വോയിസ് ഓവര്‍ വൈഫൈയുമായി ജിയോ എത്തുന്നു

ഫോണ്‍ ചെയ്യുന്നതിനിടയില്‍ റേഞ്ചുപോയി സംഭാഷണം മുറിയുമ്പോള്‍ ദേഷ്യം വരാറുണ്ടോ? എന്നാലിനി റേഞ്ചില്ലാതെയും സംസാരിക്കാം. ടെലികോം രംഗത്ത് വിസ്മയം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന റിലയന്‍സ് ജിയോയുടേതാണ് വാഗ്ദാനം.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഫോണ്‍ ചെയ്യുന്നതിനിടയില്‍ റേഞ്ചുപോയി സംഭാഷണം മുറിയുമ്പോള്‍ ദേഷ്യം വരാറുണ്ടോ? എന്നാലിനി റേഞ്ചില്ലാതെയും സംസാരിക്കാം. ടെലികോം രംഗത്ത് വിസ്മയം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന റിലയന്‍സ് ജിയോയുടേതാണ് വാഗ്ദാനം.
 
വോയിസ് ഓവര്‍ വൈഫൈ സംവിധാനം ഉപയോഗിക്കാനാണ് ജിയോയുടെ പദ്ധതി. ഫോണ്‍ ചെയ്യുന്നതിനിടെ റേഞ്ചുപോയാലും പ്രദേശത്ത് ലഭ്യമാകുന്ന സൗജന്യ വൈഫൈ ഉപയോഗിച്ച് സംഭാഷണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇതിനായി 10,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ അടുത്ത മാസത്തോടെ കൊണ്ടുവരാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. അധികം വൈകാതെ ഈി സേവനം ലഭ്യമാക്കാന്‍ കഴിയുമെന്നാണ് ജിയോ പറയുന്നത്. 
 ഓഗസ്റ്റ് പതിനഞ്ച് മുതല്‍ ജിയോ ഫോണുകള്‍ പുറത്തിറങ്ങുന്നതിനൊപ്പം വോയിസ് ഓവര്‍ വൈഫൈയും പ്രതീക്ഷിക്കാമെന്നാണ് കമ്പനി നല്‍കുന്ന സൂചനകള്‍.4 ജി ഫീച്ചര്‍ ഫോണുകളിലാകും ആദ്യഘട്ടത്തില്‍ ഇത് ലഭ്യമാവുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT