Vacation Courses for Students AI to Language Skills representative purpose only Gemini AI
Career

എഐ മുതൽ ഭാഷ വരെ, അവധിക്കാലത്തെ ആഘോഷത്തിനിടയിൽ കുട്ടികൾക്ക് പഠിക്കാവുന്ന ചില കോഴ്സുകൾ അറിയാം

ഈ അവധിക്കാലത്ത് പത്താംക്ലാസും പ്ലസ്ടുവും പരീക്ഷ കഴിഞ്ഞ് നിൽക്കുന്നവർക്ക് പഠിക്കാവുന്ന കോഴ്സുകളെ കുറിച്ച്

സമകാലിക മലയാളം ഡെസ്ക്

പരീക്ഷകൾ കഴിഞ്ഞു, സ്കൂൾ അടച്ചു, എല്ലാവരും അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാകും. എന്നാൽ, അതിനിടയിൽ ഭാവിയെ കുറിച്ച് കൂടെ ആലോചിച്ചാലോ? ഈ അവധിക്കാലത്തെ കുറച്ച് സമയം ക്രിയേറ്റീവ് ആയും പ്രൊഡക്ടീവ് ആയും മാറ്റിത്തീർക്കാൻ പറ്റിയാലോ?

പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞവർ പലരും പ്രവേശന പരീക്ഷയ്ക്ക് പഠിക്കുന്ന തിരക്കിലാകും. എന്നാലും കുറച്ച് സമയം മറ്റ് ചില കാര്യങ്ങൾ പഠിക്കുന്നതിനായും മാറ്റിവെച്ചാൽ അത് ഭാവിയിൽ സഹായകമാകും. അവധിക്കാലത്ത് കിട്ടുന്ന സമയം മുഴുവൻ കളിച്ചും യാത്ര ചെയ്തും തീർക്കാതെ ചില പുതിയ കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നത് തുടർന്നുള്ള പഠനത്തിന് ഗുണകരമാകും എന്ന് കരിയർ കൗൺസിലേഴ്സ് പറയുന്നു.

ഈ അവധിക്കാലത്ത് പത്താംക്ലാസും പ്ലസ്ടുവും പരീക്ഷ കഴിഞ്ഞ് നിൽക്കുന്നവർക്ക് പഠിക്കാവുന്ന ചില കോഴ്സുകളെ കുറിച്ച് അറിയാം.

പത്ത്, പ്ലസ്ടു കഴിഞ്ഞവർക്ക് കിട്ടിയിരിക്കുന്ന ഈ അവധിക്കാലത്ത്, ഫലം കാത്തിരിക്കുന്നതിനും എൻട്രൻസ് പഠനത്തിനുമിടയിൽ ചില കാര്യങ്ങൾ പുതുതായി അറിയാം. ഭാഷാപഠനം എന്നത് ഭാവിയിലെ പഠനത്തിനും കരിയറിനും സഹായകരമായൊരു ചവിട്ടുപടിയാണ്.

ഭാഷ, കമ്പ്യൂട്ടർ, ഗ്രാഫിക്സ്, മൊബൈൽ റിപ്പയറിങ്, കോഡിങ്, ഓട്ടോകാഡ്,വെബ് ഡിസൈനിങ് തുടങ്ങി വിവിധ കോഴ്സുകൾക്ക് ചേരാവുന്നതാണ്.

ഇംഗ്ലീഷ് പഠിക്കാനും മെച്ചപ്പെടുത്താനും ഈ അവധിക്കാലം ഉപയോഗിക്കാവുന്നതാണ്. ജോലിതേടിയും വിദ്യാഭ്യാസത്തിനായും നാട്ടിൽ നിന്ന് പോകാൻ ശ്രമിക്കുമ്പോൾ പലർക്കും മുന്നിൽ വെല്ലുവിളിയാകുന്നത് ഇംഗ്ലീഷ് ആണ്. ആ പ്രശ്നം പരിഹരിക്കാനായുള്ള അടിസ്ഥാനം ഈ അവധിക്കാലത്ത് ഇടാവുന്നതാണ്. സർക്കാർ സംവിധാനത്തിന് കീവിലുള്ള സ്വയം, നിലീറ്റ്, ദിക്ഷ, ഇഗ്നോ എന്നിവയുടെ ഇംഗ്ലീഷ് കോഴ്സുകൾ ഓൺലൈനായി പഠിക്കാവുന്നതാണ്. ഇതിന് പുറമെ ബിബിസി പോലുള്ള സ്ഥാപനങ്ങൾ നടത്തുന്ന ഇംഗ്ലീഷ് കോഴ്സുകളും ഉണ്ട് അവയിലും ചേർന്ന് പഠിക്കാവുന്നതാണ്.

ഇതിന് പുറമെ മറ്റ് വിദേശ ഭാഷകൾ പഠിക്കാനുള്ള അവസരവും ഇപ്പോൾ ലഭിക്കുന്നുണ്ട്. അവയും ഓൺലൈനായും ഓഫ് ലൈനായും പഠിക്കാവുന്നതാണ്. ജർമ്മൻ, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ. ജാപ്പനീസ്, ചൈനീസ്, അറബിക് എന്നിങ്ങനെയുള്ള ഭാഷകൾ പഠിക്കുന്നത് ഭാവിയിൽ തുടർ പഠനത്തിനായോ ജോലിക്കായോ ഈ രാജ്യങ്ങൾ തെരഞ്ഞെടുക്കുകയാണെങ്കിൽ സഹായകമാകും. നോർക്ക റൂട്ട്സിന് കീഴിലുള്ള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്സ് (NIFL), വിവിധ രാജ്യങ്ങളുടെ സാംസ്കാരിക വിനിയമ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ നടത്തുന്ന കോഴ്സുകൾ എന്നിവയിലൂടെ വിദേശ ഭാഷകൾ പഠിക്കാം.

ഈ കോഴ്സുകളിലെ പ്രാഥമിക പഠനം അവധിക്കാലത്ത് നേടിയെടുത്താൽ, അവധിക്കാലത്തിന് ശേഷം അതിലെ ഉയർന്ന ഗ്രേഡ് കോഴ്സുകൾ പൊതു പഠനത്തിനൊപ്പം കൊണ്ടുപോകാനും സാധിക്കും.

ഭാഷയുമായി ബന്ധപ്പെട്ട മറ്റൊരു ഹ്രസ്വകാല കോഴ്സാണ് ക്രിയേറ്റീവ് റൈറ്റിങ്. ഈ കോഴ്സിലും ഓൺലൈനായും ഓഫ് ലൈനായും ചേർന്ന് പഠിക്കാവുന്ന സംവിധാനങ്ങൾ ഇന്നുണ്ട്.

പൈത്തൺ കോഡിങ് ആൻഡ് ഗെയിം ഡെവലപ്മെന്റ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ്, ഡി സി ഒഎംഎ ലെവൽ ഒന്ന് മുതൽ മൂന്ന് വരെ, ക്വാളിറ്റി കൺട്രോൾ ഇൻ കൺസ്ട്രക്ഷൻ ഇൻഡ്സ്ട്രി, റോബോട്ടിക്സ് ആൻഡ് ഐഒടി തുടങ്ങി നിരവധി കോഴ്സുകൾ എൽ ബിഎസ് ഉൾപ്പടെ പല സ്ഥാപനങ്ങളും നടത്താറുണ്ട്. ഇതിൽ ചില കോഴ്സുകളിൽ, ഉദാഹരണത്തിന് റോബോട്ടിക്സ് ആൻഡ് ഐഒടി ഏഴാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ചേരാം. ചില കോഴ്സുകൾ ടെക്നിക്കൽ, വിഎച്ച്എസ്ഇ മുതലുള്ള കുട്ടികൾക്ക് ചേരാവുന്നതാണ്. പൊതുവിൽ എല്ലാ കോഴ്സുകളും പത്ത്, പ്ലസ്ടു കഴിഞ്ഞവർക്ക് പഠിക്കാവുന്ന ഹ്രസ്വ കാല കോഴ്സുകളാണ്. 25 മണിക്കൂർ മുതൽ 50 മണിക്കൂർ വരെയാണ് ഈ കോഴ്സുകളുടെ ദൈർഘ്യം.

കമ്പ്യൂട്ടർ ഗ്രാഫിക്സാണ് മറ്റൊരു മേഖല. സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെ പലരും ഈ കോഴ്സ് പഠിപ്പിക്കുന്നുണ്ട്. ഡിജിറ്റൽ മാർക്കറ്റിങ്, ടാലി, അനിമേഷൻ, പ്രോഗ്രാമിങ്, ആപ്പ് ഡെവലപ്മെന്റ്,എഐ, സൈബർ സെക്യൂരിറ്റി, ഓട്ടോകാഡ്, മൊബൈൽ റിപ്പയറിങ് എന്നിവ അവധിക്കാലത്ത് പഠിക്കാവുന്ന ഹ്രസ്വകാല കോഴ്സുകളായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. ബി എസ് എൻ എൽ, കെഡിസ്ക്, അസാപ് തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പടെ ഇത്തരം കോഴ്സുകൾ നടത്തുന്നുണ്ട്.

Education News: Discover the best vacation courses for students after 10th and Plus Two exams. From AI and coding to language learning, explore skill-building opportunities for a productive holiday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡാഷ് മോനേ രേവന്താ.... മറുപടി വരുന്നുണ്ട്'; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

റോസ്റ്റ് ചെയ്യണോ കുതിർക്കണോ? ആരോ​ഗ്യകരമായി നട്സ് കഴിക്കേണ്ടത് ഇങ്ങനെ

84 ഒഴിവുകൾ, ശമ്പളം 30,000 മുതൽ, അഭിമുഖത്തിലൂടെ നിയമനം, റെയിൽവേയിൽ ഹോസ്പിറ്റാലിറ്റി മോണിറ്റർ ആകാം

'എംഎസ് ധോനിയെ പോലും ആളുകൾ ട്രോളുന്നു; മക്കളെക്കുറിച്ച് പറയുമ്പോൾ വിഷമം തോന്നും'

വോട്ടെടുപ്പ് ദിവസം വിയർത്തൊലിക്കും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ എട്ടു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട്

SCROLL FOR NEXT