AIIMS Raebareli Recruitment 2026 Walk In for 74 Senior Resident Posts Salary Rs 67700. @AiimsKalyani
Career

എയിംസിൽ ജോലി നേടാം, 74 ഒഴിവുകൾ, 67,700 രൂപ ശമ്പളം; അഭിമുഖം ഏപ്രിൽ 29ന്

ആകെ 74 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമനം ലഭിക്കുന്നവർക്ക് 67,700 രൂപ ശമ്പളം ലഭിക്കും. അഭിമുഖത്തിലൂടെ ആകും നിയമനം നടത്തുക.

Author : സമകാലിക മലയാളം ഡെസ്ക്

റായ്ബറേലിയിലുള്ള എയിംസിൽ സീനിയർ റെസിഡന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 74 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമനം ലഭിക്കുന്നവർക്ക് 67,700 രൂപ ശമ്പളം ലഭിക്കും. അഭിമുഖത്തിലൂടെ ആകും നിയമനം നടത്തുക.

വിദ്യാഭ്യാസ യോഗ്യത

  • ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് 1956 പ്രകാരമുള്ള ആദ്യ ഷെഡ്യൂൾ, രണ്ടാം ഷെഡ്യൂൾ അല്ലെങ്കിൽ മൂന്നാം ഷെഡ്യൂളിന്റെ ഭാഗം IIൽ ഉൾപ്പെട്ട മെഡിക്കൽ യോഗ്യത ഉണ്ടായിരിക്കണം.

  • അപേക്ഷകർ സെൻട്രൽ അല്ലെങ്കിൽ സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

  • ബന്ധപ്പെട്ട വിഷയത്തിൽ MD / MS / DNB അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

പ്രായപരിധി

  • പരമാവധി 45 വയസ് ആണ്

  • സർക്കാർ നിയമങ്ങൾ അനുസരിച്ച് ഇളവുകൾ ലഭിക്കും.

ശമ്പളം

  • 7-ാം ശമ്പള കമ്മീഷൻ പ്രകാരമുള്ള പേ മാട്രിക്‌സ് ലെവൽ-11 അനുസരിച്ച് കുറഞ്ഞത് ₹67,700 അടിസ്ഥാന ശമ്പളം ലഭിക്കും.

  • ഇതിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

ഏപ്രിൽ 29ന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ പട്ടിക സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

അതിനാൽ ഉദ്യോഗാർത്ഥികൾ പുതിയ അറിയിപ്പുകൾക്കും അപ്ഡേറ്റുകൾക്കും ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റ് സ്ഥിരമായി പരിശോധിക്കണം. അപേക്ഷകരുടെ എണ്ണം കൂടുതലായാൽ പ്രത്യേക എഴുത്തുപരീക്ഷ നടത്തും. അതിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തുടർന്ന് ഇന്റർവ്യൂവിന് ക്ഷണിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.aiimsrbl.edu.in/recruitments

AIIMS Raebareli Recruitment 2026 Walk In for 74 Senior Resident Posts Salary Rs 67700.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയര്‍മാന് എഎപിയുടെ കത്ത്

'ആസാദ് ഗ്രൂപ്പില്‍' ഭാഗമാകാന്‍ കൂറുമാറിയ എഎപി എംപിമാര്‍ സമീപിച്ചിരുന്നു; വെളിപ്പെടുത്തലുമായി ബല്‍ബീര്‍ സിങ് സീചെവാള്‍

'ചാർലി ‌കണ്ടപ്പോൾ മുതൽ ദുൽഖറിനെ ഇഷ്ടം; എപ്പോഴെങ്കിലും നേരിൽ കാണണമെന്ന ആ​ഗ്രഹത്തോടെയാണ് സിനിമയിലെത്തിയത്'

കാത്തിരുന്ന്... കാത്തിരുന്ന്.... ഋതുരാജ് ഫോമിലെത്തി! ക്യാപ്റ്റന്റെ ചിറകിലേറി ചെന്നൈ 158ലും

ഹൈപ്പ് കുറയ്ക്കാനാണോ രഹസ്യമായി ഇറക്കിയത്? മമ്മൂട്ടിയുടെ ശബ്ദത്തില്‍ 'മനുഷ്യന്‍'; പേട്രിയേറ്റിലെ പുതിയ ഗാനം

SCROLL FOR NEXT