Applications have been invited for the post of Office Assistant at the National Testing Agency (NTA). @NTA_Exams
Career

NTA-യിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾ; ഡിഗ്രി, പ്രായപരിധി 50 വയസ്; ഇപ്പോൾ അപേക്ഷിക്കാം

ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 50 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (NTA) ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 15 ഒഴിവുകളാണ് ഉള്ളത്. ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 50 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.

യോഗ്യത

അംഗീകൃത സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.

എംഎസ് വേഡ്, എംഎസ് എക്സൽ, പവർപോയിന്റ്, ഇമെയിൽ, ഇന്റർനെറ്റ് അധിഷ്ഠിത ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിക്കുന്നതിൽ പരിജ്ഞാനം.

ഇംഗ്ലീഷിലും ഹിന്ദിയിലും മികച്ച എഴുതാനും ആശയവിനിമയം നടത്താനും കഴിവ് ഉണ്ടായിരിക്കണം.

ഓഫീസ് അഡ്മിനിസ്ട്രേഷൻ, ക്ലറിക്കൽ ജോലികൾ, ഡാറ്റാ എൻട്രി, ഫയൽ മാനേജ്മെന്റ്, സെക്രട്ടേറിയൽ അസിസ്റ്റൻസ് തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കാം.

ഇ-ഓഫീസ്, ഡിജിറ്റൽ റെക്കോർഡ് മാനേജ്മെന്റ് എന്നിവയിലെ പരിചയവും അഭികാമ്യമാണ്.

ജോലിയുടെ ചുമതലകൾ

ഓഫീസ് ഭരണപരവും ക്ലറിക്കൽ സംബന്ധവുമായ ജോലികൾ, ഡാറ്റാ എൻട്രി, ഫയൽ ക്രമീകരണം, കത്തിടപാടുകൾ, റിപ്പോർട്ട് തയ്യാറാക്കൽ എന്നിവയാണ് പ്രധാന ചുമതലകൾ. മീറ്റിങ്ങുകൾ, പരീക്ഷാ ക്രമീകരണങ്ങൾ എന്നിവയിലും സഹായിക്കണം.

ശമ്പളം

ഏഴാം കേന്ദ്ര ശമ്പള കമ്മിഷനിലെ പേ ലെവൽ 4-ന് തുല്യമായ പ്രതിഫലം ലഭിക്കും. കൃത്യമായ തുകയും മറ്റ് ആനുകൂല്യങ്ങളും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.

എങ്ങനെ അപേക്ഷിക്കാം?

നിർദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം, വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഇമെയിൽ വഴി അപേക്ഷിക്കണം.

ഇമെയിൽ: recruitment@nta.ac.in

ഇമെയിൽ വിഷയം: Application for the post of Office Assistant (OA), NTA

വിജ്ഞാപനം: https://nta.ac.in/Download/Notice/Notice_20261125163602.pdf

Applications have been invited for the post of Office Assistant at the National Testing Agency (NTA).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്കക്കൊമ്പനെ പിടികൂടാൻ പുതിയ തന്ത്രവുമായി വനംവകുപ്പ്; ആന തുറസ്സായ സ്ഥലത്തെത്താൻ കാത്തിരിപ്പ്|VIDEO

സ്വകാര്യ മേഖലയില്‍ നിര്‍മിച്ച ഇന്ത്യയുടെ ആദ്യ റോക്കറ്റ്; കുതിക്കാന്‍ ഒരുങ്ങി പിഎസ്എല്‍വി-എന്‍1

ധ്യാന്‍ ശ്രീനിവാസന്‍റെ 'കിടുക്കാച്ചി അളിയൻ';ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

നാനോയ്ക്ക് 'റ്റാറ്റാ...' സിംഗൂരില്‍ അശോക് ലെയ്‌ലാന്‍ഡിന് 'വെല്‍കം'

കുടുംബത്തിന്റെ ഐശ്വര്യത്തിന് മുത്തപ്പൻ ആരാധന; കാരണവന്മാർക്ക് നിവേദ്യം, ആരാണ് കാപ്പിരി മുത്തപ്പൻ?