നാനോയ്ക്ക് 'റ്റാറ്റാ...' സിംഗൂരില്‍ അശോക് ലെയ്‌ലാന്‍ഡിന് 'വെല്‍കം'

ടാറ്റയ്ക്ക് സിപിഎം നല്‍കാനിരുന്ന അതേ 997 ഏക്കറില്‍ വ്യവസായ ഹബ്ബൊരുക്കാന്‍ ബിജെപി സര്‍ക്കാര്‍
singoor
singoor
Updated on: 
1 min read

കൊല്‍ക്കത്ത: ടാറ്റാ മോട്ടോഴ്‌സിന്റെ നാനോ കാര്‍ നിര്‍മ്മാണശാലയ്ക്കായി മാറ്റിവെച്ചിരുന്ന സിംഗൂരിലെ 997 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വ്യവസായ ഹബ്ബാക്കി മാറ്റുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. 2006ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരത്തെത്തുടര്‍ന്ന് ടാറ്റ മോട്ടോഴ്‌സ് ഫാക്ടറി നിര്‍മ്മിക്കാന്‍ ഇടത് മുന്നണി ശ്രമിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത അതേ 997 ഏക്കര്‍ ഭൂമി ഏറ്റെടുത്താണ് വ്യവസായ ഹബ്ബാക്കി മാറ്റാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. അശോക് ലെയ്‌ലാന്‍ഡിന്റെ ട്രക്ക് നിര്‍മ്മാണ ഫാക്ടറിയോടെയാണ് ഇതിന് തുടക്കമിടുന്നത്.

വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് നവംബര്‍ 21ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാര്‍ പ്രഖ്യാപിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ സിംഗൂരില്‍ 997 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കിയത്.

singoor
10 കിലോമീറ്റര്‍ ഗതാഗതക്കുരുക്ക്. കുതിരപ്പന്തയം മാറ്റിവച്ചു; എംഎല്‍എയുടെ മകളുടെ വിവാഹത്തിന് ഒഴുകിയെത്തിയത് ലക്ഷങ്ങള്‍

വന്‍കിട വ്യവസായങ്ങള്‍ക്ക് അനുകൂലമല്ലാത്ത അന്തരീക്ഷമാണ് പശ്ചിമ ബംഗാളിലേതെന്ന പ്രതിച്ഛായ മാറ്റിയെടുക്കാന്‍ സംസ്ഥാനം ഏറെക്കാലമായി പാടുപെടുകയാണ്. തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ അതിവേഗം വ്യവസായവല്‍ക്കരിക്കപ്പെട്ടപ്പോള്‍, ബംഗാള്‍ പതിറ്റാണ്ടുകളോളം വ്യവസായ തകര്‍ച്ചയിലൂടെയാണ് കടന്നുപോയത്. 34 വര്‍ഷത്തെ ഇടതു മുന്നണി ഭരണത്തില്‍ സംസ്ഥാനത്തിന്റെ വ്യാവസായിക അടിത്തറ ക്രമേണ ദുര്‍ബലമായി. പിന്നീട് 15 വര്‍ഷം അധികാരത്തിലിരുന്ന മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും ഈ പ്രവണത മാറ്റാന്‍ കഴിഞ്ഞില്ല. പശ്ചിമ ബംഗാളില്‍ പുതിയ വാഹന നിര്‍മ്മാണ പ്ലാന്റ് കൊണ്ടുവരാനുള്ള പദ്ധതികളിലൂടെ ഈ ചീത്തപ്പേര് മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് സുവേന്ദു അധികാരി അവകാശപ്പെട്ടു.

singoor
മുംബൈ ഭീകരാക്രമണത്തിന് 18 വർഷം; പ്രതിഫലം കാത്ത് അജ്‌മൽ കസബിന്റെ അഭിഭാഷകർ

2006ല്‍ കൃഷിഭൂമി വ്യവസായ ആവശ്യത്തിനായി ഏറ്റെടുക്കുന്ന നടപടി ക്രമങ്ങളില്‍ വന്ന വീഴ്ച്ചയുടെ പ്രത്യാഘാതങ്ങള്‍ ഇടത് മുന്നണിയ്ക്കും ടാറ്റയ്ക്കും ഒരുപോലെ നേരിടേണ്ടി വന്നിട്ടുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് സാധിക്കാതെ പോയ കാര്യം വിജയകരമായി നടപ്പിലാക്കുക എന്നതാണ് സുവേന്ദു അധികാരിക്ക് മുന്നിലുള്ള വെല്ലുവിളി. ഇപ്പോള്‍ കൃഷിയ്ക്ക് അനുയോജ്യമല്ലാതായി തീര്‍ന്ന 997 ഏക്കര്‍ ഭൂമിയുടെ ഏറ്റെടുക്കലും സംസ്ഥാനത്തേയ്ക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളും ശ്രദ്ധയോടെയാണ് പ്രതിപക്ഷം വീക്ഷിക്കുന്നത്.

Summary

BJP government to set up an industrial hub on 997 acres in Singur, West Bengal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER