PG Diploma in Life Skills Education at Central University AI gemini
Career

കേന്ദ്ര സര്‍വകലാശാലയില്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷനില്‍ പിജി ഡിപ്ലോമ; ഡിസംബര്‍ ഒന്ന് വരെ അപേക്ഷിക്കാം

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. നിലവില്‍ മറ്റ് കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇ. ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ ഇന്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. നിലവില്‍ മറ്റ് കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം.

രണ്ട് സെമസ്റ്ററുകളായി ഒരു വര്‍ഷമാണ് കാലയളവ്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് പുറമെ ഓഫ് ലൈൻ പരിശീലന പരിപാടികളും ഉണ്ടാകും.

ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന് വര്‍ത്തമാനകാലത്ത് വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത് വ്യക്തികളെ വാര്‍ത്തെടുക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.

സ്വയംതിരിച്ചറിയല്‍, ആശയവിനിമയ ശേഷി വര്‍ദ്ധിപ്പിക്കല്‍, മറ്റുള്ളവരുമായുള്ള ഇടപെടല്‍ കാര്യക്ഷമമാക്കല്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കല്‍, സാങ്കേതിക വിദ്യയിലെ പ്രാവീണ്യം തുടങ്ങിയവക്ക് ഊന്നല്‍ നല്‍കുന്നതാണ് പ്രോഗ്രാം.

പിജി ഡിപ്ലോമ ഇന്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഡിസംബര്‍ ഒന്ന് വരെ അപേക്ഷിക്കാം. സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ആയ www.cukerala.ac.in വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇ മെയില്‍: esnclse@cukerala.ac.in ഫോണ്‍: 9447596952

Education News: Applications are invited for the PG Diploma in Life Skills Education program conducted by E. Sreedharan Centre for Life Skills Education at the Central University of Kerala, Kasaragod.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു; അപകടം ദുബൈ എയര്‍ഷോയ്ക്കിടെ

ഗുരുവായൂരിൽ ദർശന സമയം കൂട്ടുന്നത് ആലോചിക്കണം; ക്യൂ സംവിധാനം പരിഷ്കരിക്കണമെന്നും ഹൈക്കോടതി

ഈജിപ്തിലെ ശൈഖുല്‍ അസ്ഹറുമായി കൂടിക്കാഴ്ച്ച നടത്തി പേരോട് അബ്ദുറഹ്മാന്‍ സഖാഫി

ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു, എസ്‌ഐആര്‍: കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രത്തിന്റെ ഐസിപി അംഗീകാരം, ക്രൂ ചെയ്ഞ്ചും ചരക്കുനീക്കവും എളുപ്പം

SCROLL FOR NEXT