ഐഐടികളിൽ സൗജന്യമായി എഐ പഠിക്കാം, ഇപ്പോൾ അപേക്ഷിക്കാം; ക്ലാസ് ജനുവരിയിൽ

ഐഐടി ഖരഗ്പൂരിലും ഐഐടി മദ്രാസിലുമാണ് എ ഐ കോഴ്സുകൾ നടത്തുന്നത്.
AI course
Free AI course at IIT Kharagpur and IIT Madras to start in January, registration begins Freepik.com
Updated on
2 min read

സൗജന്യമായി എഐ കോഴ്സുകൾ പഠിക്കാം, അതും ഐഐ ടിയിൽ. അതിനുള്ള അവസരമൊരുക്കുകയാണ് SWAYAM/NPTEL പോർട്ടൽ വഴി. അപ്ലൈഡ് ലീനിയർ ആൾജിബ്ര ഇൻ എഐ എം എൽ കോഴ്സ് ഖരഗ്പൂർ ഐഐടിയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ മാനേജ്മെന്റിൽ മദ്രാസ് ഐഐടിയിലും കോഴ്സുകൾ നടത്തുന്നത്.

സ്വയം (SWAYAM) പ്ലാറ്റ്‌ഫോം വഴി വഴി സൗജന്യ ഡീപ് ലേണിങ്, എഐ കോഴ്‌സുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

AI course
ലാടെക്ക് ; ഐസിഫോസ് ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു

ആധുനിക എഐ സാങ്കേതികവിദ്യകളിൽ ശക്തമായ അടിത്തറ ലഭിക്കുന്നതിനും പ്രായോഗികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനും വിദ്യാർത്ഥികളെ സഹായിക്കുന്നതിനാണ് ഈ കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഖരഗ്പൂർ ഐഐടി

അപ്ലൈഡ് ലീനിയർ ആൾജിബ്ര ഇൻ എഐ എം എൽ കോഴ്സ് ഐഐടി ഖരഗ്പൂരിൽ 2026 ജനുവരി 19 മുതൽ കോഴ്സുകൾ ആരംഭിക്കും.

ഇമേജ് റെക്കഗ്നിഷൻ, സ്പീച്ച് ഇന്റർപ്രെട്ടേഷൻ, മറ്റ് മെഷീൻ ലേണിങ് അധിഷ്ഠിത ആപ്ലിക്കേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഖരഗ്പൂർ ഐഐടിയിൽ നടത്തുന്ന കോഴ്സ്. SWAYAM/NPTEL പോർട്ടലിൽ 2026 ജനുവരി 26 വരെ രജിസ്ട്രേഷനായി അപേക്ഷിക്കാം.

AI course
വിദേശത്ത് നിന്ന് എംബിബിഎസ് പൂർത്തിയാക്കിയോ?, ഇന്ത്യയിൽ മെഡിക്കൽ ലൈസൻസ് നേടാം, പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ആരോഗ്യ സംരക്ഷണം, സുരക്ഷ, ശബ്ദ സാങ്കേതികവിദ്യ, ഓട്ടോമേഷൻ എന്നിവയിലുടനീളമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ മോഡലുകൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഈ കോഴ്സിലൂടെ മനസ്സിലാക്കാൻ സാധിക്കും.

12 ആഴ്ച ദൈർഘ്യമുള്ള കോഴ്സ് ജനുവരി 19 മുതൽ ഏപ്രിൽ 17, 2026 വരെ നടക്കും.

യോഗ്യത -എൻജിനിയറിങ് മേഖലകളിൽ നിന്നുള്ള - പ്രത്യേകിച്ച് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ എൻജിനിയറിങ് - ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ഐഐടി മദ്രാസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോർ മാനേജ്മെന്റ് എന്ന സൗജന്യ പ്രോഗ്രാമിനാണ് മദ്രാസ് ഐ ഐടിയിൽ കോഴ്സ് ആരംഭിക്കുന്നത്.

എഐ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ളപ്രവർത്തനങ്ങൾ, ബിസിനസ്സ് പ്രവർത്തനങ്ങളിലും ഡൊമെയ്‌നുകളിലും എഐ ആപ്ലിക്കേഷനുകൾ വിശകലനം ചെയ്യൽ

ഓർഗൈനേഷണൽ കാഴ്ചപ്പാടിൽ നിന്ന് എഐ സൃഷ്ടിക്കാവുന്ന പ്രതിസന്ധികൾ തിരിച്ചറിയൽ, തെരഞ്ഞെടുത്ത മേഖലകളിൽ എഐ ഉപയോഗിക്കുന്നതിനുള്ള നയം രൂപീകരിക്കൽ എന്നിവയ്ക്ക് ഈ കോഴ്സ് സഹായകരമാണ്. ബിസിനസ്സിലും മാനേജ്‌മെന്റിലും എഐ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കോഴ്സ് ഗുണകരമായിരിക്കും. SWAYAM/NPTEL പോർട്ടലിൽ 2026 ജനുവരി 26 വരെ രജിസ്ട്രേഷനായി അപേക്ഷിക്കാം.

AI course
ദൂരദർശനിലും ആകാശവാണിയിലും കോപ്പി എഡിറ്ററാകാം, പ്രസാർഭാരതി അപേക്ഷ ക്ഷണിച്ചു

യോഗ്യത: അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, എംഐഎസ്, പ്രോഗ്രാമിങ് എന്നിവയിൽ ബിരുദ കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

12 ആഴ്ച ദൈർഘ്യമുള്ള കോഴ്സ് 2026ജനുവരി 19 ന് ആരംഭിച്ച് 2026 ഏപ്രിൽ 17 ന് അവസാനിക്കും.

ജനുവരി 26 വരെ കോഴ്സിന് രജിസ്റ്റർ ചെയ്യാനാകും.

സർട്ടിഫിക്കേഷൻ പരീക്ഷ

കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടാൻ ആഗ്രഹിക്കുന്ന പഠിതാക്കൾ 2026 ഏപ്രിൽ 25-ന് 1,000 രൂപ ഫീസ് അടച്ച് ഓഫ്‌ലൈൻ പരീക്ഷ എഴുതണം.

യോഗ്യത നേടുന്നതിന്, പരീക്ഷാർത്ഥികൾ അസൈൻമെന്റുകളിൽ കുറഞ്ഞത് 10/25 ഉം ഫൈനൽ പരീക്ഷയിൽ 30/75 ഉം സ്കോർ ചെയ്യണം

. സർട്ടിഫിക്കറ്റിൽ ഉദ്യോഗാർത്ഥിയുടെ പേര്, ഫോട്ടോ, മൊത്തത്തിലുള്ള മാർക്കുകൾ എന്നിവ രേഖപ്പെടുത്തും, NPTEL, IIT എന്നിവയുടെ ഔദ്യോഗിക ലോഗോകളും ഉണ്ടായിരിക്കും.

Summary

Education News: Free AI course offered through the SWAYAM platform at IIT Kharagpur and IIT Madras to start in January 19, 2026, registration begins

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com