ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഗവേഷണം ചെയ്യുന്ന തുടക്കക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) നടപ്പാക്കുന്ന പ്രൈം മിനിസ്റ്റർ കരിയർ റിസർച്ച് ഗ്രാന്റിന് (PMECRG) അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ രണ്ട്.
സയൻസ് വിഷയങ്ങളിലോ എൻജിനീയറിങ്ങിലോ ഗവേഷണ ബിരുദം. അല്ലെങ്കിൽ എം ഡി/ എം എസ് /എം ഡി എസ്/എം വി എസ് സി പൂർത്തിയാക്കിയിരിക്കണം. അപേക്ഷകൻ ഒരു ഇന്ത്യൻ പൗരനായിരിക്കണം. ദേശിയ ലബോറട്ടറികളിലോ,അംഗീകൃത സ്ഥാപനങ്ങളിലോ റെഗുലർ റിസർച്ചർ ആയിരിക്കണം. ഉയർന്ന പ്രായ പരിധി 42 വയസ്സായിരിക്കും, എസ്‌സി/എസ്ടി/ഒബിസി/ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വനിതാ ഉദ്യോഗാർത്ഥികൾക്കും മൂന്ന് വർഷത്തെ ഇളവ് ലഭിക്കും.
റിസർച്ച് അസോസിയേറ്റ്‌സ്, പോസ്റ്റ് ഡോക്ടറൽ ഫെലോകൾ, അഡ്-ഹോക്ക് ഫാക്കൽറ്റികൾ, ഗസ്റ്റ് ഫാക്കൽറ്റികൾ, വിസിറ്റിംഗ് സയന്റിസ്റ്റുകൾ, കൺസൾട്ടന്റുകൾ, പ്രോജക്ട് ഫെലോകൾ, എല്ലാ വർഷവും കരാർ പുതുക്കുന്ന ഫാക്കൽറ്റി അംഗങ്ങൾ എന്നിവർക്ക് ഗ്രാന്റിന് അർഹതയില്ല. മുകളിൽ പരാമർശിച്ചിട്ടില്ലാത്ത യോഗ്യതയുള്ളവരുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന് അധികാരമുണ്ട്.
ഒരു വർഷം 700 റിസർച്ച് ഗ്രാൻഡുകളാണ് അനുവദിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നുവർഷത്തേക്ക് 60 ലക്ഷം രൂപ വരെ ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഒറ്റത്തവണ ഗ്രാൻഡ് പദ്ധതി ആയതിനാൽ പ്രൊജക്റ്റ് കാലയളവ് ദീർഘിപ്പിക്കാൻ ആകില്ല. കൂടുതൽ വിവരങ്ങൾക്ക് https://www.anrfonline.in സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates