'ബ്രെറ്റ്- 2025'; 250 പേർക്ക് വരെ ഫെലോഷിപ്പ്, അപേക്ഷകൾ നവംബർ 21 സമർപ്പിക്കാം

പരീക്ഷ സംബന്ധിച്ച വിശദാംശങ്ങൾ aiimsexams.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം നവംബർ 21 വൈകിട്ട് 5 മണി വരെ.
Fellowship
Applications Open for Biomedical Research Fellowship Exam file
Updated on
1 min read

ബയോമെഡിക്കൽ മേഖലയിൽ ഫെലോഷിപ്പോടെ ഗവേഷണം നടത്തുന്നതിനുള്ള പ്രവേശന പരീക്ഷയായ ഡി എച്ച് ആർ – ബ്രെറ്റ് 2025 ന് അപേക്ഷകൾ സമർപ്പിക്കാം. ഡൽഹി എയിംസിലെ പരീക്ഷാ വിഭാഗം നടത്തുന്ന പരീക്ഷയ്ക്ക് കേരളത്തിലടക്കം പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഈ പരീക്ഷയിലൂടെ 250 പേർക്ക് ഫെലോഷിപ്പ് ലഭികുമെന്നാണ് റിപ്പോർട്ട്.

പരീക്ഷ സംബന്ധിച്ച വിശദാംശങ്ങൾ aiimsexams.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം നവംബർ 21 വൈകിട്ട് 5 മണി വരെ.

Fellowship
മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

യോഗ്യത

മൈക്രോബയോളജി, ബയോകെമിസ്ട്രി, ജനറ്റിക്സ്, ബയോടെക്നോളജി, ബയോഫിസിക്സ്, ബയോഇൻഫർമാറ്റിക്സ്, ഫുഡ് ആൻഡ് ന്യൂട്രീഷൻ, ലൈഫ് സയൻസസ്, സുവോളജി, ബോട്ടണി, ബയോമെഡിക്കൽ / ഫൊറൻസിക് / എൻവയൺമെന്റൽ / വെറ്ററിനറി / ന്യൂറോ / ഫാർമസ്യൂട്ടിക്കൽ സയൻസസ്, മോളിക്യുലർ ബയോളജി, ഇക്കോളജി, ഇമ്യൂണോളജി, നഴ്സിങ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഫാർമക്കോളജി, പബ്ലിക് ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ കുറഞ്ഞത് 55% മാർക്ക് ലഭിച്ച എം.എസ്.സി/എം.ടെക്/എം.ഫാം അല്ലെങ്കിൽ തത്തുല്യ പോസ്റ്റ്‌ഗ്രാജുവേറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പട്ടികജാതി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 50% മാർക്ക് മതി. ഫൈനൽ സെമസ്റ്റർ വിദ്യാർത്ഥികളെയും പരിഗണിക്കും.

Fellowship
പ്രതിവർഷം 13,500 രൂപ വരെ ലഭിക്കുന്ന കേന്ദ്ര സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

പ്രായപരിധി

  • അപേക്ഷകന്റെ പ്രായം 35 വയസ്സ് കവിയരുത്.

  • സ്ത്രീകൾക്കും പട്ടിക/ഭിന്നശേഷി വിഭാഗങ്ങൾക്കും: 40 വയസ്സ്

പരീക്ഷ വിശദാംശങ്ങൾ

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബർ 7ന് നടക്കും.

  • 150 ഒബ്ജക്റ്റീവ് ചോദ്യങ്ങൾക്ക് 180 മിനിറ്റ്

  • തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടാകും

അപേക്ഷാഫീസ്

  • പൊതുവിഭാഗം: 2000 രൂപ

  • SC/EWS/OBC വിഭാഗം: 1600 രൂപ

  • ഭിന്നശേഷിക്കാർക്ക് ഫീസ് ഇല്ല

Fellowship
ഇന്ത്യൻ ആർമിയിൽ കായിക താരങ്ങൾക്ക് അവസരം; അവസാന തീയതി ഡിസംബർ 15

അപേക്ഷകർക്ക് ‘My Page’ ഡാഷ്ബോർഡ് വഴിയോ 1800 11 7898 എന്ന ടോൾ–ഫ്രീ നമ്പറിലോ സംശയങ്ങൾ ചോദിക്കാം. ഔദ്യോഗിക വിജ്ഞാപനവും അപേക്ഷാ ലിങ്കുകളും വെബ്‌സൈറ്റിലെ Academic Courses → Doctoral → BRET വിഭാഗത്തിൽ ലഭ്യമാണ്.

Summary

Education news: DHR–BRET 2025, Applications Open for Biomedical Research Fellowship Exam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com