ബയോമെഡിക്കൽ റിസർച്ച് കരിയർ പ്രോഗ്രാം: 2,000 ഗവേഷകരെ പരിശീലിപ്പിക്കാൻ 1,500 കോടിയുടെ പദ്ധതി, ലക്ഷ്യമിടുന്നത് എന്തെല്ലാം?

ആറ് വർഷത്തേക്ക് മൊത്തം 1,500 കോടി രൂപയുടെ പദ്ധതി 2025-26 മുതൽ ആരംഭിക്കും. ബയോടെക്നോളജി വകുപ്പും യു കെയിലെ വെൽകം ട്രസ്റ്റ് (Wellcome Trust) എന്ന ചാരിറ്റബിൾ സ്ഥാപനവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Biomedical Research
Biomedical Research Career Programme : Rs 1,500 crore project to train 2,000 researchers, what are the objectives of this?Freepik.com
Updated on
2 min read

പ്രതിഭകളെയും പുതിയ ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ബയോമെഡിക്കൽ റിസർച്ച് കരിയർ പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി.

1,500 കോടി രൂപയുടെ ധനസഹായത്തോടെ, 2025 മുതൽ 2,000-ത്തിലധികം വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്.

ഇന്ത്യയിൽ ഉയർന്ന തലത്തിലുള്ള ബയോമെഡിക്കൽ ഗവേഷണവും പരിശീലനവും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബയോമെഡിക്കൽ റിസർച്ച് കരിയർ പ്രോഗ്രാം (BRCP) ആരംഭിച്ചത്.

Biomedical Research
യുഎന്നില്‍ ഒരു ജോലി, ആർക്കൊക്കെ അപേക്ഷിക്കാം? എങ്ങനെ?

2008-2009 കാലഘട്ടത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. ഈ പ്രോഗ്രാമിലെ രണ്ട് ഘട്ടങ്ങളാണ് ഇതുവരെ പിന്നിട്ടത്. മൂന്നാം ഘട്ടത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.

ആറ് വർഷത്തേക്ക് മൊത്തം 1,500 കോടി രൂപയുടെ പദ്ധതി 2025-26ൽ ആരംഭിക്കും. ബയോടെക്നോളജി വകുപ്പും യു കെയിലെ വെൽകം ട്രസ്റ്റ് (Wellcome Trust) എന്ന ചാരിറ്റബിൾ സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിൽ ബയോടെക്നോളജി വകുപ്പിൽ നിന്നുള്ള 1,000 കോടിയും യുകെയിലെ വെൽകം ട്രസ്റ്റിൽ നിന്നുള്ള 500 കോടിയും ഉൾപ്പെടുന്നു. ബയോ ടെക്നോളജി വകുപ്പും യുകെയിലെ വെൽക്കം ട്രസ്റ്റും തമ്മിലുള്ള സഹകരണം വെൽക്കം ട്രസ്റ്റ് ഇന്ത്യ അലയൻസ് വഴിയായിരിക്കും

Biomedical Research
AIIMS INI CET 2026: പ്രവേശന പരീക്ഷയ്ക്ക് ഒക്ടോബർ 21 വരെ അപേക്ഷിക്കാം, നവംബർ ഒമ്പതിന് പരീക്ഷ

2008-09 ൽ ആരംഭിച്ച ബിആർസിപിയിലൂടെ (BRCP), ലോകോത്തര ബയോമെഡിക്കൽ ഗവേഷണത്തിന് ഇന്ത്യയിൽ അടിസ്ഥാനമുണ്ടാക്കാനായി. 2018-19 ലെ രണ്ടാം ഘട്ടം ഈ സംരംഭത്തിന്റെ മേഖലകൾ വിശാലമാക്കി.

ദേശീയ ആവശ്യങ്ങളും ആഗോള മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, കഴിവുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണം എന്നിവയിൽ ശ്രദ്ധ ചെലുത്തിക്കൊണ്ടാണ് മൂന്നാം ഘട്ടം ശക്തിപ്പെടുത്തുന്നത്.

2,000-ത്തിലധികം വിദ്യാർത്ഥികൾക്കും പോസ്റ്റ്ഡോക്ടറൽ ഫെലോകൾക്കും പരിശീലനം നൽകുക, ഗവേഷണ മേഖലയിൽ ചലനം സൃഷ്ടിക്കാൻ കഴിയുന്ന ഗവേഷണ പ്രബന്ധങ്ങൾ, പേറ്റന്റ് ചെയ്യാവുന്ന കണ്ടെത്തലുകൾ, സ്ത്രീകൾക്കുള്ള ഗവേഷണ പിന്തുണ 10മുതൽ15 ശതമാനം വരെ വർദ്ധിപ്പിക്കുക എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

Biomedical Research
പ്രതിരോധ മേഖലയിൽ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടോ?, എങ്കിൽ ഈ പുതിയ കോഴ്‌സ് പഠിക്കാം;ഡിഫൻസ് ടെക്നോളജി കോഴ്സിനെ കുറിച്ച് അറിയാം

പ്രോഗ്രാം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങളും പ്രധാന കാര്യങ്ങളും

മൂന്നാം ഘട്ടം അടിസ്ഥാന, ക്ലിനിക്കൽ, പൊതുജനാരോഗ്യ മേഖലകളിലുടനീളമുള്ള ശാസ്ത്ര പ്രതിഭകളെ പരിപോഷിപ്പിക്കും. സഹകരണത്തിലൂടെ നൂതന ഗവേഷണം പ്രോത്സാഹിപ്പിക്കുകയും വിപുലമായ വികസനത്തിന് സാധ്യതയുള്ള പദ്ധതികളെ പിന്തുണയ്ക്കുകയും ചെയ്യും.

ഇന്ത്യയിലെ ആദ്യകാല കരിയർ, ഇന്റർമീഡിയറ്റ് ഫെലോഷിപ്പുകൾക്കൊപ്പം, മിഡ്-സീനിയർ കരിയർ ഗവേഷകർക്ക് സഹകരണ ഗ്രാന്റുകളും ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.

ട്രാൻസ്ലേഷണൽ ഇന്നൊവേഷനായുള്ള ഇന്റർ ഡിസിപ്ലിനറി ഗവേഷണം ശക്തിപ്പെടുത്തുക എന്നതാണ് മൂന്നാം ഘട്ടത്തിലെ ഒരു പ്രധാന സവിശേഷത, ഇത് ജ്ഞാന വ്യവസ്ഥ വികസിപ്പിക്കുന്നതും ആരോഗ്യ സംരക്ഷണത്തിലും സാങ്കേതികവിദ്യയിലും ഉപയോഗക്ഷമവുമായ ഗവേഷണത്തിന് ഊന്നൽ നൽകുന്നു.

Biomedical Research
UCEED,CEED 2026; ഡിസൈൻ കോഴ്സുകൾ പഠിക്കാം, ഒക്ടോബർ 31 വരെ അപേക്ഷിക്കാം; രജിസ്ട്രേഷനുള്ള ലിങ്കും, വിശദാംശങ്ങളും അറിയാം

മെന്റർഷിപ്പ്, നെറ്റ്‌വർക്കിങ്, പൊതു ഇടപെടൽ എന്നിവ കരിയർ വികസനത്തെയും ടീം അധിഷ്ഠിത ഗ്രാന്റുകളെയും പിന്തുണയ്ക്കുന്ന കേന്ദ്രബിന്ദുവാണ്. സമൂഹത്തോടും നിർദ്ദിഷ്ട കമ്മ്യൂണിറ്റിയോടും ഗവേഷണത്തെ ബന്ധിപ്പിക്കാൻ ഇതുമായി ബന്ധപ്പെട്ട ഔട്ട്റീച്ച് ശ്രമങ്ങൾ സഹായിക്കും.

ധനസഹായവും ഘടനയും

ബി ആർ സി പി (BRCP) മൂന്നാം ഘട്ടം, ഗവേഷണ ശേഷി ടയർ-2, ടയർ-3 നഗരങ്ങളിലേക്ക് വികസിപ്പിച്ചുകൊണ്ട് പ്രാദേശിക അസമത്വങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്.

വനിതാ ഗവേഷകരെയും ലക്ഷ്യബോധമുള്ള സംരംഭങ്ങളിലൂടെ അവരുടെ പങ്കാളിത്തത്തെയും പിന്തുണയ്ക്കുക എന്നതിന് പ്രത്യേക ശ്രദ്ധയുണ്ടാകും.

ഗവേഷണ മാനേജ്‌മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശാസ്ത്രീയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന പ്രധാന സംവിധാനങ്ങളെ മെച്ചപ്പെടുത്തും.

ആഗോള പുരോഗതിയുമായി ഇന്ത്യൻ ഗവേഷണത്തെ സമന്വയിപ്പിക്കുന്നതിലൂടെ, പുതിയ ദേശീയ, രാജ്യാന്തര പങ്കാളിത്തങ്ങൾ ഈ പരിപാടി വളർത്തിയെടുക്കും.

Biomedical Research
JEE Main 2026: ആധാർ അപ്‌ഡേറ്റ് ചെയ്യണമെന്ന് എൻ‌ടി‌എ

രണ്ടോ മൂന്നോ ഗവേഷകരുടെ ടീമുകൾക്ക് വിവിധ കരിയർ ഘട്ടങ്ങളിൽ അവർ ആഗ്രഹിക്കുന്ന പദ്ധതികൾ നടപ്പാക്കാനും നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കാനും സഹകരണ ഗ്രാന്റുകൾ അനുവദിക്കും.

മുൻ ഘട്ടങ്ങളെ അടിസ്ഥാനമാക്കി, ശക്തമായ ഗവേഷണ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ബയോമെഡിക്കൽ നവീകരണത്തിൽ ഇന്ത്യയെ മുൻനിരയിൽ കൊണ്ടുവരുന്നതിനും വ്യക്തികൾ, നെറ്റ്‌വർക്കുകൾ, സ്ഥാപനപരമായ കഴിവുകൾ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കും.

ഉയർന്ന നിലവാരമുള്ളതും വിവിധ വിഷയങ്ങളിലുള്ളതുമായ ഗവേഷണങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ,സ്വാധീനം ചെലുത്തുന്നതും പേറ്റന്റ് ചെയ്യാവുന്ന കണ്ടെത്തലുകൾ സൃഷ്ടിക്കുന്നതിനും ഭാവി ശാസ്ത്രജ്ഞർക്ക് അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും ബിആർസിപിയുടെ മൂന്നാം ഘട്ടം ലക്ഷ്യമിടുന്നു.

Biomedical Research
കേന്ദ്രസർക്കാരിൽ എൻജിനിയർമാരുടെ 447 ഒഴിവുകൾ, എൻജിനിയറിങ് സർവീസ് എക്സാമിനേഷന് ഇപ്പോൾ അപേക്ഷിക്കാം

മെന്റർഷിപ്പ് മുതൽ പ്രാദേശിക ഇടപെടൽ വരെയുള്ള ഈ സംരംഭത്തിന്റെ സമഗ്ര പദ്ധതി, ഇന്ത്യയിലുടനീളമുള്ള ശാസ്ത്ര പ്രതിഭകൾക്ക് ഉയർന്ന തലത്തിൽ വളരാനും സംഭാവന നൽകാനുമുള്ള അവസരങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്നു.

Summary

Education News: The Biomedical Research Career Programme (BRCP), launched in 2008-09, set a standard for world-class biomedical research in India. Its second phase in 2018-19 broadened the initiative's reach.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com