

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ് സി) കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ എൻജിനിയർമാരുടെ ഒഴിവുകൾ നികത്തുന്നതിനായി നടത്തുന്ന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
എൻജിനിയർ തസ്തികയിലേക്ക് എൻജിനിയറിങ് സർവീസ് എക്സാമിനേഷൻ 2026 (ഇ എസ് ഇ) എന്ന പരീക്ഷയിലൂടെയാണ് ഒഴിവ് നികത്തുന്നത്.നിലവിൽ 474 ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഒക്ടോബർ 16 വരെ അപേക്ഷിക്കാം.
യു പി എസ് സിസ വിജ്ഞാപന പ്രകാരം 474 ഒഴിവുകളാണ് നിലവിലുള്ളത്, അതിൽ 26 ഒഴിവുകൾ ഭിന്നശേഷി വിഭാഗത്തിനായി(പിഡബ്ല്യുബിഡി) സംവരണം ചെയ്തിട്ടുണ്ട്. നാല് പ്രധാന എഞ്ചിനീയറിംഗ് വിഭാഗങ്ങൾക്കിടയിലാണ് തസ്തികകൾ ഒഴിവുള്ളത്.
സിവിൽ,മെക്കാനിക്കൽ,ഇലക്ട്രിക്കൽ,ഇലക്ടോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.
മൊത്തം മൂന്ന് ഘട്ടമായാണ് നിയമന പരീക്ഷകൾ നടക്കുന്നത്. ഒന്നാം ഘട്ടം (പ്രിലിമിനറി എക്സാമിനേഷൻ) രണ്ടാം ഘട്ടം ( മെയിൻ എക്സാമിനേഷൻ) മൂന്നാം ഘട്ടം ( പേഴ്സണാലിറ്റി ടെസ്റ്റ് - അഭിമുഖം) എന്നിങ്ങനെയാണ് മൂന്ന് ഘട്ടങ്ങൾ. ഇതിലെ ഒന്നാം ഘട്ട പരീക്ഷ 2026 ഫെബ്രുവരി എട്ടിന് നടക്കും.
ഒന്നാം ഘട്ട പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമേ രണ്ടാം ഘട്ട പരീക്ഷ അഥവാ മെയിൻ എക്സാമിനേഷൻ എഴുതാൻ സാധിക്കുകയുള്ളൂ. മെയിൻ വിജയിച്ചവരെയാണ് പേഴ്സണാലിറ്റി ടെസ്റ്റ് എന്ന മൂന്നാം ഘട്ടത്തിലേക്ക് വിളിക്കുകയുള്ളൂ. ഇത് മൂന്നും കഴിഞ്ഞ ശേഷമായിരിക്കും തെരഞ്ഞെടുക്കപ്പെട്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുക.
*ഇന്ത്യയിലെ കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന നിയമസഭയുടെ നിയമപ്രകാരം അംഗീകാരം ലഭിച്ച ഏതെങ്കിലും സർവകലാശാലയിൽ നിന്നുള്ള എൻജിനിയറിങ് ബിരുദം.
*പാർലമെന്റ് നിയമപ്രകാരം സ്ഥാപിതമായതോ ഡീംഡ് സർവകലാശാലയായി പ്രഖ്യാപിക്കപ്പെട്ടതോ ആയ ഒരു സ്ഥാപനത്തിൽ നിന്നുള്ള നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യത.
*ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ് (ഇന്ത്യ) യുടെ ഇൻസ്റ്റിറ്റ്യൂഷൻ പരീക്ഷകളുടെ എ, ബി സെക്ഷനുകൾ വിജയിച്ചിരിക്കണം.
*ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച ഒരു വിദേശ സർവകലാശാലയിൽ നിന്നോ കോളജിൽ നിന്നോ എൻജിനിയറിങ്ങിൽ ബിരുദം/ഡിപ്ലോമ.
*ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനിയേഴ്‌സ് (ഇന്ത്യ) യുടെ ഗ്രാജുവേറ്റ് മെമ്പർഷിപ്പ് പരീക്ഷ ജയിച്ചിരിക്കണം.
*എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പർഷിപ്പ് പരീക്ഷ പാർട്ട് II, III/സെക്ഷൻ എ, ബി വിജയിച്ചിരിക്കണം.
*അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. എന്നാൽ, അവർ പേഴ്സണാലിറ്റി ടെസ്റ്റിന് മുമ്പ് കോഴ്സ് വിജയിച്ചതിന്റെ രേഖ ഹാജരാക്കണം.
കുറഞ്ഞ പ്രായം: 21 വയസ്സ്
പരമാവധി പ്രായം: 30 വയസ്സ്
ഉദ്യോഗാർത്ഥികൾ 1996 ജനുവരി 2 ന് മുമ്പോ 2005 ജനുവരി 1 ന് ശേഷമോ ജനിച്ചവരായിരിക്കണം.
സംവരണ വിഭാഗങ്ങൾക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായ ഇളവ് ബാധകമാണ്:
എസ്‌സി/എസ്ടി: 5 വർഷം വരെ
ഒബിസി (നോൺ ക്രീമിലെയർ ): 3 വർഷം വരെ
മുൻ സൈനികർ: 5 വർഷം വരെ
ഭിന്നശേഷി(പിഡബ്ല്യുബിഡി): 10 വർഷം വരെ
വിശദവിവരങ്ങൾക്ക് ,വിജ്ഞാപനം വായിക്കാനും:https://govtjobsalert.org/UPSC-ESE-2026-Notification.pdf
ഓൺലൈൻ അപേക്ഷ നൽകാൻ:https://upsconline.nic.in/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates