

റെയിൽവേയിൽ ജൂനിയർ എഞ്ചിനീയർ (JE -ജെഇ), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ടന്റ് (DMS- ഡിഎംഎസ്), കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് (CMA-സിഎംഎ) തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു.
ഈ മൂന്ന് തസ്തികകളിലായി 2,570 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കാനുള്ള വിജ്ഞാപനം റെയിൽവേ പ്രസിദ്ധീകരിച്ചത് ഒക്ടോബർ മാസം അവസാനം മുതൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) അപേക്ഷകൾ ക്ഷണിക്കും. ഈ നിയമനത്തിനായുള്ള ലഘുവിജ്ഞാപനത്തിൽ മൊത്തം ഒഴിവുകളാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. മൂന്ന് തസ്തികളിലും ഉള്ള ഒഴിവുകൾ അധികം വൈകാതെ വ്യക്തമാക്കും.
എംപ്ലോയ്‌മെന്റ് ന്യൂസിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് അനുസരിച്ച്, ഓൺലൈൻ അപേക്ഷാ പ്രക്രിയ ഒക്ടോബർ 31 ന് ആരംഭിക്കും. 2025 നവംബർ 30 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സമയം ലഭ്യമാകും. rrbapply.gov.in എന്ന റെയിൽവേ റിക്രൂട്ട്മെന്റ‍് ബോർഡിന്റെ (RRB) ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കാം.
പ്രായപരിധി: 18-33 വയസ്സ് (2026 ജനുവരി ഒന്നിലെ കണക്കനുസരിച്ച്), സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുകളുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളം.ടിഎ, ഡി എ, എച്ച് ആർ എ എന്നിങ്ങനെയുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും.
രണ്ട് ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT-I & CBT-II), രേഖകളുടെ പരിശോധന, വൈദ്യ പരിശോധന എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.
അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രമെന്റേഷൻ & കൺട്രോൾ അല്ലെങ്കിൽ മറ്റ് പ്രസക്തമായ എൻജിനിയറിങ് മേഖലകളിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗങ്ങളിൽ ബി ഇ /ബി ടെക് ബിരുദം
ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ടിന് (ഡിഎംഎസ്) അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ ഏതെങ്കിലും എൻജിനിയറിങ് വിഭാഗത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.
കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റി (സിഎംഎ)ന് ഫിസിക്സും കെമിസ്ട്രിയും പഠിച്ച് കുറഞ്ഞത് 45% മാർക്കോടെ (ബിഎസ്‌സി) ബിരുദം.
നാല് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ശേഷമായിരിക്കും നിയമന പട്ടിക തയ്യാറാക്കുക.
ഘട്ടം ഒന്ന്- കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ (CBT-I)
ഘട്ടം രണ്ട്-കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ (CBT-II)*
ഘട്ടം മൂന്ന്- രേഖകളുടെ പരിശോധന
ഘട്ടം നാല്- വൈദ്യ പരിശോധന
*ആദ്യ ഘട്ടം (CBT-I) വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ CBT-II-ലേക്ക് വിളിക്കുകയുള്ളൂ.
അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കണം. കാറ്റഗറി തിരിച്ചുള്ള ഫീസ് ഘടന ഇപ്രകാരമാണ്: പൊതുവിഭാഗം 500 രൂപ ഫീസ് ആയി അടയ്ക്കണം, എസ്‌സി / എസ്ടി / പിഡബ്ല്യുബിഡി / വിമുക്തഭടന്മാർ / സ്ത്രീകൾ / ട്രാൻസ്‌ജെൻഡർ / ഇബിസി വിഭാഗത്തിൽപ്പെട്ടവർ 250 രൂപയാണ് ഫീസ് ആയി ഒടുക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയായ 2025 നവംബർ 30 ആണ് ഫീസ് അടയ്ക്കാനുള്ള അവസാന തീയതിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates