ഈസ്റ്റ് സെൻട്രൽ റെയിൽവേ(ഇ സി ആർ)യിൽ അപ്രന്റീസ് അകാൻ അവസരം. പത്താം ക്ലാസും ഐടിഐയും പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അകെ 1149 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 25.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ മെട്രിക്കുലേഷൻ/പത്താം ക്ലാസ് പരീക്ഷ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (NCVT) നൽകുന്ന ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ITI) അല്ലെങ്കിൽ NCVT/SCVT നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.
പ്രായപരിധി 24 വയസ്സിൽ താഴെ ആയിരിക്കണം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും. അപേക്ഷകരുടെ മാർക്ക് പരിഗണിച്ചാണ് മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നത്. സ്റ്റൈപ്പന്റ് ഉണ്ടായിരിക്കും.
ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് സൗജന്യമായി അപേക്ഷ നൽകാം.
കൂടുതൽ വിവരങ്ങൾക്ക് https://ecr.indianrailways.gov.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates