

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടന്റ്സ് കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റിന്റെ (INI-CET) 2026 ജനുവരി സെഷനിലെ പിജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു.
ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തുന്ന 2026 ജനുവരി സെഷനിലെ എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടെൻസ് (ഐഎൻഐ) കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റ് (സിഇടി) യ്ക്കുള്ള (ഐ എൻ ഐ- സി ഇ ടി) ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.
എയിംസ് (AIIMS), ജിപ്മെർ (JIPMER) പുതുച്ചേരി, നിംഹാൻസ് (NIMHANS )ബെംഗളൂരു, പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ (PGIMER)ചണ്ഡീഗഡ്, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST)തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളിൽ ബിരുദാന്തര ബിരുദ കോഴ്സുകളുടെ പ്രവേശനത്തിനായി ഈ പരീക്ഷയുടെ സ്കോറാണ് പരിഗണിക്കുന്നത്.
മെഡിക്കൽ ബിരുദാനന്തര ബിരുദധാരികൾക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം ലഭ്യമാക്കുന്ന പ്രവേശന പരീക്ഷകളിൽ ഒന്നാണ് എയിംസ് നടത്തുന്ന ഐഎൻഐ സിഇടി
പ്രവേശന പരീക്ഷ 2025 നവംബർ ഒമ്പതിനാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. എംഡി, എംഎസ്, എംസിഎച്ച്, ഡിഎം പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഐഐഐ സിഇടി പരീക്ഷ.
*പരീക്ഷയ്ക്ക് അപേക്ഷ നൽകേണ്ട അവസാന തീയതി 2025 ഒക്ടോബർ 21
* സമർപ്പിച്ച ഫോമിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അപേക്ഷ തിരുത്തൽ തീയതി ഒക്ടോബർ 24 മുതൽ 26 വരെ.
* അഡ്മിറ്റ് കാർഡ് 2025 നവംബർ ഒന്നിന് ലഭിക്കും. അന്ന് തന്നെ അത് ഡൗൺലോഡ് ചെയ്യുക.
* പരീക്ഷാ തീയതി 2025 നവംബർ ഒമ്പത്.
* വെരിഫിക്കേഷൻ സമയത്ത് കാലതാമസം ഒഴിവാക്കാൻ എല്ലാ വ്യക്തിഗത, അക്കാദമിക് വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കുക.
* ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യാൻ തയ്യാറാക്കി സൂക്ഷിക്കുക.
വിശദവിവരങ്ങൾക്കും അപേക്ഷ അയക്കുന്നതിനും : aiimsexams.ac.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates