Apply now for the Chevening Scholarship 2026-2027   Chevening.org
Career

ചീവനിങ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

2026- 27 അധ്യായന വർഷത്തേക്കുള്ള ചീവനിങ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ ഏഴ് വരെയാണ് അപേക്ഷിക്കാനുള്ള സമയം.

സമകാലിക മലയാളം ഡെസ്ക്

യുകെയിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ ഒരു വര്‍ഷത്തെ ബിരുദാനന്തരബിരുദ പഠനത്തിനായി വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് യുകെ ഗവണ്‍മെന്‍റ് നല്‍കുന്ന സ്കോളര്‍ഷിപ്പാണ് ചീവനിങ് സ്കോളര്‍ഷിപ്പ്. 2026- 27 അധ്യായന വർഷത്തേക്കുള്ള ചീവനിങ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ ഏഴ് വരെയാണ് അപേക്ഷിക്കാനുള്ള സമയം.

യുകെയിലെ ഏത് അംഗീകൃത സർവകലാശാലയിലും ഒരു വർഷത്തെ മുഴുവൻസമയ ബിരുദാനന്തര ബിരുദ കോഴ്സിൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.യു കെ യി ലെ പഠന ചെലവും ട്യൂഷന്‍ ഫീസും പൂര്‍ണമായും സ്കോളർഷിപ്പിലൂടെ ലഭിക്കും.

ബിരുദ, ബിരുദാനന്തര കോഴ്സുകൾ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈന്‍ ആയി അയക്കാം. പ്രായ പരിധിയില്ല.

അപേക്ഷകര്‍ക്ക് ബിരുദം നേടിയ ശേഷം രണ്ടു വര്‍ഷത്തെ അല്ലെങ്കിൽ 2,800 മണിക്കൂർ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. അതിനാൽ 2023 ന് മുമ്പ് ബിരുദം നേടിയവർക്ക് മാത്രമേ ഇത്തവണ ഇതിന് അപേക്ഷിക്കാനാവുകയുള്ളൂ.

സയന്‍സ്, സോഷ്യല്‍ സയന്‍സ്, കൊമേഴ്സ്, ബിസിനസ് സ്റ്റഡീസ്, ജേണലിസം തുടങ്ങി നിരവധി മേഖലകളില്‍ ബ്രിട്ടീഷ് ചീവനിങ് സ്കോളര്‍ഷിപ്പിനു അപേക്ഷിക്കാം. കോഴ്സ് പൂര്‍ത്തിയാക്കി രണ്ടു വര്‍ഷത്തിനകം മാതൃ രാജ്യത്തേക്ക് മടങ്ങണം.

അപേക്ഷകര്‍ യു കെ യിലെ മുന്ന് സര്‍വകലാശാലകളില്‍ പ്രവേശനത്തിന് അപേക്ഷിച്ചിരിക്കണം. അക്കാദമിക് മെറിറ്റ്, ഇന്‍റര്‍വ്യു, റഫറന്‍സ് ലെറ്റര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ചീവനിങ് സ്കോളർഷിപ്പ് ലഭിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ:

യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസ്

പ്രതിമാസ സ്റ്റൈപ്പൻഡ്

യുകെയിലേക്കും തിരിച്ചുമുള്ള യാത്രാ ചെലവുകൾ

അറൈവൽ അലവൻസ്

സ്വദേശത്തേക്ക് തിരികെപോകാനുള്ള ഡിപ്പാർച്ചർ അലവൻസ്

ഒരു വിസ അപേക്ഷയുടെ ചെലവ്

യുകെയിലെ ചീവനിങ് പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ഗ്രാ​ന്റ്

വിശദവിവരങ്ങൾക്ക്: https://www.chevening.org/apply/

Chevening Scholarships are fully-funded, leaving you free to focus on achieving your professional goals and maximising the experience of a lifetime.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT