സംസ്ഥാന പ്രോസിക്യൂഷൻ വകുപ്പിന് കീഴിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ( എ പി പി) മാരുടെ ഒഴിവുകൾ നികത്തുന്നതിനായി പി എസ് സി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് II തസ്തികയിലാണ് നിയമനം. നിലവിൽ ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്ന് വർഷം വരെയുണ്ടാകാം. ഇതിനിടയിൽ വരുന്ന ഒഴിവുകളിലെല്ലാം നിയമനം ഈ റാങ്ക് ലിസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായപരിധി : 22-36. ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2003-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പടെ).
പട്ടികജാതി, പട്ടികവർഗ വിഭാഗം ഉൾപ്പടെ പ്രായ ഇളവിന് അർഹരായവർക്ക് നിയമാനുസൃതം അത് ബാധകമായിരിക്കും
യോഗ്യത
⊛കേരളത്തിലെ സർവകലാശാലകളിൽ നിന്നോ അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ളതോ ആയ നിയമ ബിരുദം
⊛ ബാർ കൗൺസിൽ അംഗത്വം ഉണ്ടായിരിക്കണം.
⊛ ക്രിമിനൽ കോടതിയിൽ അഭിഭാഷകവൃത്തിയിൽ 2025 ജനുവരി ഒന്നിന് മൂന്ന് വർഷത്തിൽ കുറയാത്തെ പരിചയം ഉണ്ടായിരിക്കണം.
ക്രിമിനൽ കോടതിയിൽ സജീവമായി പ്രാക്ടീസ് ചെയ്തിരുന്നതായി തെളിയിക്കുന്നതിന് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിൽ കുറയാത്ത പദവിയിലുള്ള ജുഡീഷ്യൽ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എൽ എൽ എം കോഴ്സിന്റെ ഭാഗമായുള്ള അഭിഭാഷകവൃത്തി ക്രിമിനൽ കോടതി പരിചയമായി പരിഗണിക്കുന്നതാണ്.
പരിചയ സർട്ടിഫിക്കറ്റിന് ഔദ്യോഗിക മാതൃക വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി നാല് ( 04.02.2026 )ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates