കേന്ദ്ര സർക്കാരിന് കീഴിലുള്ള ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) വിവിധ തസ്തികകളിൽ നിയമനം നടത്താനായി വിജ്ഞാപനം പുറത്തിറക്കി. 76 ഒഴിവുകളാണ് ഉള്ളത്. ഡൽഹി/എൻസിആർ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്ര സർക്കാർ ആശുപത്രിയിലേക്കുള്ള നിയമനങ്ങളാണ് ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്സ് മുഖേന നടത്തുന്നത്.
തസ്തികയും ഒഴിവുകളുടെ എണ്ണവും
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO) : 30
(മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനിസ്റ്റ്)
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO): 10
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) പുരുഷൻ: 10
പേഷ്യന്റ് കെയർ മാനേജർ (PCM): 5
മെഡിക്കൽ ലാബ് ടെക്നീഷ്യൻ (MLT): 5
മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ (MRT): 3
ഓഫ്താൽമിക് ടെക്നീഷ്യൻ: 3
അസിസ്റ്റന്റ് ഡയറ്റീഷ്യൻ: 2
ഡെന്റൽ ടെക്നീഷ്യൻ: 2
ഫുഡ് ബിയറർ: 2
അസിസ്റ്റന്റ് ഇ.എൻ.ടി: 1
പേഷ്യന്റ് കെയർ കോഓർഡിനേറ്റർ (PCC): 1
ടെയ്ലർ: 1
ലാബ് അറ്റൻഡന്റ്: 1
പി.ടി.ഐ (വനിത): 1
റേഡിയോഗ്രാഫർ: 1
യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയ്ക്ക് ക്ഷണിക്കും. അതിന് ശേഷമാകും അന്തിമ പട്ടിക തയ്യാറാകുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://www.becil.com/uploads/topics/17665785384362.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates