ഡോക്ടർമാർക്ക് സ്ലോവാക്കിയയിൽ ജോലി നേടാം; ഒഡേപെക് വഴി നിയമനം

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റ്സി വഴിയാണ് (ODEPC) നിയമനം നടത്തുന്നത്.
ODEPC  jobs
ODEPC Offers Doctors Opportunity to Work in Slovakia@unisouthampton
Updated on
1 min read

സ്ലോവാക്കിയയിൽ ജോലി നേടാൻ ഡോക്ടർമാർക്ക് അവസരം. ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് വിഭാഗത്തിൽ എട്ട് ഒഴിവുകളാണ് ഉള്ളത്. കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റ്സി വഴിയാണ് (ODEPC) നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 5.

ODEPC  jobs
ഒമാനിലെ ഇന്ത്യൻ സ്കൂളിലേക്ക് അധ്യാപകർക്ക് വീണ്ടും അവസരം

അപേക്ഷകർക്ക് എംബിബിഎസ്, റേഡിയോളജിയിൽ സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കണം. നാല് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. എക്‌സ്‌റേ, അൾട്രാസൗണ്ട്, സി.ടി, എംആർഐ, മാമോഗ്രഫി എന്നിവ ഉൾപ്പെടെയുള്ള ഡയഗ്നോസ്റ്റിക് ഇമേജിംഗ് പരിശോധനകളും ഇന്റർവെൻഷണൽ നടപടികളും അടക്കമുള്ള പ്രവർത്തങ്ങളാണ് ചെയ്യേണ്ടി വരിക.

ODEPC  jobs
കള്ള് ചെത്താൻ പഠിക്കാം, ഒരു മാസത്തെ സൗജന്യ കോഴ്സ്; 10,000 രൂപ സ്റ്റൈപ്പന്റ്

രോഗികളുമായി ആശയവിനിമയം നടത്തുന്നതിനായി സ്ലോവാക് ഭാഷയിൽ ബി2 ലെവൽ പ്രാവീണ്യം ആവശ്യമാണ്. നിയമനകരാര്‍ ഒപ്പുവെച്ചതിന് ശേഷം ഇന്ത്യയില്‍ നിന്ന് തന്നെ ആരംഭിക്കുന്ന ബി2 ലെവൽ വരെ സ്ലോവാക് ഭാഷാ സൗജന്യമായി പഠിപ്പിക്കും.

ശമ്പളം ചർച്ച ചെയ്ത് നിശ്ചയിക്കും. വിരമിക്കൽ നിക്ഷേപത്തിന് ധനസഹായം, പ്രസവ ബോണസ്, , ഓവർടൈം ബോണസ്, സാമൂഹിക സഹായങ്ങൾ, കുറഞ്ഞ നിരക്കിൽ താമസ സൗകര്യം (ഐച്ഛികം) തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

ODEPC  jobs
ആയുർവേദ നഴ്‌സിങ്,ബി.ഫാം. കോഴ്‌സുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ്

താൽപര്യമുള്ളവർ സി.വി., പാസ്പോർട്ട് പകർപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ hor@odepc.in എന്ന ഇമെയിലിലേക്ക് “Interventional Radiologists to Slovakia” എന്ന സബ്ജക്ട് ലൈനോടെ 2026 ജനുവരി 5 ന് മുമ്പ് അയയ്ക്കണം.

ODEPC  jobs
30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ നേടാം, വനിതകൾക്ക് അവസരം

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://odepc.kerala.gov.in/job/interventional-radiologists-to-slovakia-european-union/2026-01-05%2000:00:00

Summary

Job news: ODEPC Offers Doctors Opportunity to Work in Slovakia, Eight Interventional Radiologist Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com