BHEL Recruitment 2026 Notification for 660 Artisan Vacancies. BHEL
Career

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

അപേക്ഷ സമർപ്പിക്കാനുള്ള തീയതിയും കൂടുതൽ വിവരങ്ങളും ഒക്ടോബർ 19ന് പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡിൽ (BHEL) ആർട്ടിസാൻ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 660 ഒഴിവുകൾ ആണുള്ളത്. ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള തീയതിയും കൂടുതൽ വിവരങ്ങളും ഒക്ടോബർ 19ന് പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകൾ

  • ഫിറ്റർ – 278

  • വെൽഡർ – 104

  • ടർണർ – 52

  • മെഷിനിസ്റ്റ് – 101

  • ഇലക്ട്രീഷ്യൻ – 90

  • ഇലക്ട്രോണിക്സ് മെക്കാനിക് – 23

  • ഫൗണ്ടറിമാൻ – 12

ജോലി ലഭിക്കുന്ന സ്ഥലങ്ങൾ

തമിഴ്നാട്ടിലെ റാണിപേട്ട്, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, കർണാടകയിലെ ബെംഗളൂരു, ഉത്തരാഖണ്ഡിലെ ഹരിദ്വാർ, തെലങ്കാനയിലെ ഹൈദരാബാദ്, മധ്യപ്രദേശിലെ ഭോപ്പാൽ, ഉത്തർപ്രദേശിലെ ഝാൻസി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലാണ് ഒഴിവുകൾ.

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC/ITI), നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC) എന്നിവയും വേണം.

ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണാടക യൂണിറ്റുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് അതത് പ്രാദേശിക ഭാഷയിലുള്ള അറിവും മറ്റ് യൂണിറ്റുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഹിന്ദി ഭാഷയിലുള്ള അറിവും അഭികാമ്യമാണ്.

പ്രായപരിധി

  • ജനറൽ, EWS – 27 വയസ്

  • ഒബിസി– 30 വയസ്

  • എസ്‌സി, എസ്ടി – 32 വയസ്

ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും സർക്കാർ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ടാകും.

BHEL Recruitment 2026 Notification for 660 Artisan Vacancies

തിരഞ്ഞെടുപ്പ് രീതി

എല്ലാ ഒഴിവുകളിലേക്കുമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) ഡിസംബറിൽ നടത്താനാണ് താൽക്കാലിക തീരുമാനം. എല്ലാ ഒഴിവുകൾക്കുമുള്ള പരീക്ഷ ഒരേ ദിവസമായിരിക്കും. തിരഞ്ഞെടുപ്പിന്റെ മറ്റു ഘട്ടങ്ങളും അപേക്ഷിക്കേണ്ട രീതിയും സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും.

BHEL Recruitment 2026 Notification for 660 Artisan Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്

സ്റ്റിക്കറുകള്‍ക്ക് ശബ്ദം ചേര്‍ക്കാം, സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാം; 'സൂപ്പര്‍ ഫീച്ചറു'കളുമായി വാട്‌സ്ആപ്പ്

'മോഹൻലാൽ അഭിനയിക്കുകയാണെങ്കിൽ അതിന് പുതുമയില്ല, മമ്മൂട്ടി ചെയ്യുമ്പോഴാണ് പുതുമ വരുന്നത്'; 'അഴകിയ രാവണ'നെക്കുറിച്ച് കമൽ