ചാർട്ടേഡ് അക്കൗണ്ടന്റ്സ് (സി എ ) ഫൈനൽ പരീക്ഷയുടെ എണ്ണം കുറച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ). വർഷത്തിൽ മൂന്നു തവണ നടത്തിയിരുന്ന പരീക്ഷ ഇനി രണ്ട് തവണ മാത്രമേ നടത്തുകയുള്ളൂവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അറിയിച്ചു. നേരത്തെ വർഷത്തിൽ മൂന്നുതവണയായിരുന്നു
ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇന്റർമീഡിയറ്റ് പരീക്ഷാ തീയതിയിൽ മാറ്റവും സിഎ ഫൈനൽ പരീക്ഷകളുടെ എണ്ണം പരിഷ്കാരവും ഉൾപ്പെടെയുള്ള മാറ്റങ്ങൾ ആണ് ഐസിഎഐ പ്രഖ്യാപിച്ചിട്ടുള്ളത്.
സിഎ ഫൈനൽ പരീക്ഷകൾ ഇതുവരെ ജനുവരി, മെയ്, സെപ്റ്റംബർ മാസങ്ങളിലായി വർഷത്തിൽ മൂന്ന് തവണ നടത്തുമായിരുന്നു. എന്നാൽ, പുതിയ ഷെഡ്യൂൾ പ്രകാരം പരീക്ഷകളുടെ എണ്ണത്തിൽ ഒരെണ്ണം കുറയ്ക്കുകയും മാസം മാറ്റുകയും ചെയ്തു. ഇനി മുതൽ മെയ്, നവംബർ മാസങ്ങളിലായി രണ്ട് തവണ മാത്രമേ സിഎ ഫൈനൽ പരീക്ഷ നടത്തുകയുള്ളൂ എന്നാണ് ഔദ്യോഗിക അറിയിപ്പ്.
സിഎ ഇന്റർമീഡിയറ്റ് പരീക്ഷകൾ മാറ്റിവെച്ചുകൊണ്ടുള്ളതാണ് മറ്റൊരു തീരുമാനം. മെയ് മൂന്നിന് ആരംഭിക്കാനിരുന്ന ഇന്റർമീഡിയറ്റ് പരീക്ഷകളാണ് മാറ്റിവച്ചത്.
ഇന്ത്യയിലെയും വിദേശത്തെയും പരീക്ഷാ കേന്ദ്രങ്ങളിൽ ഇതേ പരീക്ഷ മെയ് അഞ്ച് മുതൽ ആരംഭിക്കുന്ന നിലയിലാണ് മാറ്റി നിശ്ചയിട്ടുള്ളത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിമുതൽ അഞ്ച് മണിവരെയായിരിക്കും പരീക്ഷ നടത്തുക.
മെയ് 3 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന സിഎ ഇന്റർമീഡിയറ്റ് പരീക്ഷകൾ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാൽ മാറ്റിവച്ചിരിക്കുന്നു.
ഇന്ത്യയിലും വിദേശ കേന്ദ്രങ്ങളിലും ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെ (IST) അതേ സമയം നിലനിർത്തിക്കൊണ്ട്, ഇപ്പോൾ പരീക്ഷകൾ 2026 മെയ് 5 മുതൽ ആരംഭിക്കും.
പുതുക്കിയ ഷെഡ്യൂൾ പ്രകാരം, ഗ്രൂപ്പ് I പരീക്ഷകൾ 2026 മെയ് 5, 7, 9 തീയതികളിലും ഗ്രൂപ്പ് II പരീക്ഷകൾ 2026 മെയ് 11, 13, 15 തീയതികളിലുമാണ് നടക്കുക.
ഫൗണ്ടേഷൻ, ഫൈനൽ, പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്‌സ് (INTT-AT) ഉൾപ്പെടെയുള്ള മറ്റ് പരീക്ഷകളുടെ ഷെഡ്യൂളിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ഇവ മുമ്പ് അറിയിച്ചതുപോലെ നടക്കുമെന്നും ഐസിഎഐ വ്യക്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates