CMD Recruitment 2026 Executive Assistant to Director Apply Online Before June 8  file
Career

സിഎംഡിയിൽ അവസരം; എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തിക, എംബിഎ മുതൽ യോഗ്യത, 30,000 രൂപ ശമ്പളം

ഡയറക്ടറുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകന്റെ പരമാവധി പ്രായം 40 വയസാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡയറക്ടറുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകന്റെ പരമാവധി പ്രായം 40 വയസാണ്. ഓൺലൈൻ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 08.

യോഗ്യത

  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് എംബിഎ,എംസിഎ, ബി.ടെക് (ഏതെങ്കിലും വിഷയം)

  • അല്ലെങ്കിൽ ICSI-യിൽ നിന്നുള്ള കമ്പനി സെക്രെട്ടറിഷിപ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

  • ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ സീനിയർ മാനേജ്മെന്റ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ്/കമ്പനി സെക്രട്ടറി പരിചയം ആവശ്യമാണ്.

  • അപേക്ഷകരുടെ പരമാവധി പ്രായം 40 വയസാണ്

  • പ്രതിമാസം 30,000 രൂപ ഏകീകൃത വേതനം ലഭിക്കും.

  • നിയമനം ഒരു വർഷ കരാർ അടിസ്ഥാനത്തിലാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ നീട്ടാൻ സാധ്യതയുണ്ട്.

ഡയറക്ടറുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുക, മീറ്റിംഗുകൾ ക്രമീകരിക്കുക, അജണ്ട തയ്യാറാക്കുക, ഔദ്യോഗിക കത്തുകൾ, പ്രോജക്ട് പ്രൊപ്പോസലുകൾ, റിപ്പോർട്ടുകൾ, പവർപോയിന്റ് പ്രസന്റേഷനുകൾ എന്നിവ തയ്യാറാക്കുക തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. കൂടാതെ വിവിധ വകുപ്പുകളുമായും സർക്കാർ സ്ഥാപനങ്ങളുമായും ഏകോപനം നടത്തേണ്ടതുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://cmd.kerala.gov.in/wp-content/uploads/2026/05/Notification-EA1-3.pdf

CMD Recruitment 2026 Executive Assistant to Director Apply Online Before June 8.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്