CSIR NIIST Recruitment 2026 Apply for Multi Tasking Staff Posts in Thiruvananthapuram  NIIST
Career

കേന്ദ്ര ശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ അവസരം; തിരുവനന്തപുരത്ത് നിയമനം,പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ജൂൺ 15

തിരുവനന്തപുരത്തായിരിക്കും നിയമനം ലഭിക്കുക. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഈ തസ്തികയ്ക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശാസ്ത്ര ഗവേഷണ സ്ഥാപനമായ സിഎസ്ഐആർ-എൻഐഐഎസ്ടി (CSIR NIIST) മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിൽ നിയമനം നടത്തുന്നു. തിരുവനന്തപുരത്തായിരിക്കും നിയമനം ലഭിക്കുക. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഈ തസ്തികയ്ക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂൺ 15.

യോഗ്യത

  • പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് ആണ് അവസരം.

  • 12-ാം ക്ലാസ് യോഗ്യത ഉണ്ടെങ്കിൽ അധിക യോഗ്യതയായി പരിഗണിക്കും.

  • അപേക്ഷകരുടെ പരമാവധി പ്രായം 25 വയസ് ആണ്.

  • സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും.

ശമ്പളം

  • PML-01 പ്രകാരമുള്ള ശമ്പളമാണ് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുക.

  • അടിസ്ഥാന ശമ്പളം 18,000 രൂപ. മറ്റ് അലവൻസുകൾ ചേർത്താൽ ഏകദേശം 30,000–34,000 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം.

ജോലിയുടെ സ്വഭാവം

ഡിപ്പാർട്ട്മെന്റൽ രേഖകൾ കൈകാര്യം ചെയ്യൽ, ഫയൽ ഡെലിവറി, ഓഫീസ് സഹായ പ്രവർത്തനങ്ങൾ, ഗസ്റ്റ് ഹൗസ്/കാന്റീൻ/ഗാർഡൻ മെയിന്റനൻസ്, വാഹന പരിപാലനം എന്നിവ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.

https://www.niist.res.in/multitaskingstaff/advt_012026.pdf

CSIR NIIST Recruitment 2026 Apply for Multi Tasking Staff Posts in Thiruvananthapuram Last Date June 15.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ 'മിഷൻ 2029' പ്രഖ്യാപിച്ച് ബിജെപി; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകളും ഒന്നിലധികം സീറ്റുകളും

നാല് വര്‍ഷത്തെ കാത്തിരിപ്പ്; ബിഗ് ടിക്കറ്റില്‍ കോടിത്തിളക്കം, ഇന്ത്യക്കാരിക്ക് 65 കോടി സമ്മാനം

എന്‍പിഎസ് vs എസ്‌ഐപി: മാസംതോറും 12,000 രൂപ നിക്ഷേപിക്കാമോ?, കൂടുതല്‍ നേട്ടം ഏതിന്?, കണക്ക് ഇങ്ങനെ

മദ്യപാനത്തെച്ചൊല്ലി മകനെ കൊലപ്പെടുത്തി മാതാപിതാക്കൾ; ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ ശ്രമം, വീട്ടുകാരെ കുടുക്കി ഭാര്യ

ഖമേനിയുടെ വിലാപയാത്രയ്ക്ക് തുടക്കം; അന്തിമോപചാരമർപ്പിച്ച് ലക്ഷങ്ങൾ