

ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ്-സി സിവിലിയൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ലോവർ ഡിവിഷൻ ക്ലർക്ക് (LDC), ഹിന്ദി ടൈപ്പിസ്റ്റ്, സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട് ഡ്രൈവർ (CMTD) ഉൾപ്പെടെ ആകെ 47 ഒഴിവുകളാണ് ഉള്ളത്. പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 18 മുതൽ 25 വയസ് വരെ പ്രായപരിധിയിലാണ് അവസരം. നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.
1. ലോവർ ഡിവിഷൻ ക്ലർക്ക് (LDC)
12-ാം ക്ലാസ് പാസ്
ടൈപ്പിംഗ് സ്‌കിൽ:
ഇംഗ്ലീഷ്: 35 WPM അല്ലെങ്കിൽ
ഹിന്ദി: 30 WPM (കംപ്യുട്ടറിൽ)
ടൈപ്പ് ടെസ്റ്റ് സമയം: 10 മിനിറ്റ്
2. ഹിന്ദി ടൈപ്പിസ്റ്റ്
12-ാം ക്ലാസ് പാസ്
ഹിന്ദിയിൽ ടൈപ്പിംഗ് സ്പീഡ്: 30 WPM (കംമ്പ്യൂട്ടറിൽ)
ടൈപ്പ് ടെസ്റ്റ് സമയം: 10 മിനിറ്റ്
3. സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട് ഡ്രൈവർ (CMTD)
10-ാം ക്ലാസ് പാസ്
സാധുവായ ലൈറ്റ് & ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
കുറഞ്ഞത് 2 വർഷം ഡ്രൈവിംഗ് അനുഭവം ആവശ്യമാണ്
ആദ്യഘട്ടത്തിൽ അപേക്ഷകരുടെ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, രേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ അടിസ്ഥാനമാക്കി യൂണിറ്റ് തലത്തിൽ പ്രാഥമിക പരിശോധന നടത്തും. തുടർന്ന് യോഗ്യരായവരെ എഴുത്തു പരീക്ഷയ്ക്ക് ക്ഷണിക്കും.
രണ്ടാം ഘട്ടം എഴുത്തു പരീക്ഷയാണ്. ചോദ്യപേപ്പർ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ലഭ്യമായിരിക്കും. എല്ലാ വിഭാഗം തസ്തികകളിലേക്കുമുള്ള പരീക്ഷകൾ ഒരേ ദിവസം ഒരേ സമയത്തായിരിക്കും നടക്കുക. അതിനാൽ ഒരു ഉദ്യോഗാർഥിക്ക് ഒരു തസ്തികയിലേക്ക് മാത്രമേ പരീക്ഷ എഴുതാൻ സാധിക്കൂ.
മൂന്നാം ഘട്ടം സ്കിൽ ടെസ്റ്റ് ആണ്. എഴുത്തുപരീക്ഷയിലെ മെറിറ്റ് അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമാണ് ഈ ഘട്ടത്തിലേക്ക് വിളിക്കുക.
തസ്തിക അനുസരിച്ച് സ്കിൽ, പ്രാക്ടിക്കൽ അല്ലെങ്കിൽ ഫിസിക്കൽ ടെസ്റ്റ് ഉണ്ടായിരിക്കും.
ഈ മൂന്ന് ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമ തെരഞ്ഞെടുപ്പ് നടക്കുക.
ഇന്ത്യൻ എയർഫോഴ്സ് സിവിലിയൻ തസ്തികകളിലെ ലെവൽ-2 പ്രകാരമുള്ള ശമ്പളമാണ് ലഭിക്കുക. 19,900 മുതൽ 63,200 വരെയാണ് ശമ്പള സ്കെയിൽ. മറ്റ് ആനൂകൂല്യങ്ങൾ കൂടെ ചേരുമ്പോൾ പ്രതി മാസം 30,000 മുതൽ 35,000 വരെ മാസശമ്പളം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates