എൻടിപിസിയിൽ അവസരം, അസിസ്റ്റന്റ് ഓഫീസറാകാം; ബിരുദം യോഗ്യത, അവസാന തീയതി മേയ് 22

ബിരുദം യോഗ്യതയുള്ളവർക്ക് ആണ് അവസരം. അകെ 20 ഒഴിവുകളുണ്ട്.
NTPC Recruitment 2026
NTPC Recruitment 2026 Apply for 20 Assistant Officer Environment Management Posts FILE
Updated on
1 min read

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻടിപിസി ലിമിറ്റഡ് അസിസ്റ്റന്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എൻവയോൺമെന്റ് മാനേജ്മെന്റ് വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്ക് ആണ് അവസരം. അകെ 20 ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 22.

NTPC Recruitment 2026
കോൾ ഇന്ത്യ ലിമിറ്റഡിൽ 276 ഒഴിവുകൾ; എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം, ഗേറ്റ് - 2025 സ്കോറിന്റെ അടിസ്ഥാനത്തിൽ നിയമനം

യോഗ്യത

  • കുറഞ്ഞത് 60 ശതമാനം മാർക്കോടെ എൻവയോൺമെന്റ് എൻജിനീയറിങ്ങിൽ ബിരുദം.

  • അല്ലെങ്കിൽ, ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദവും, കൂടാതെ എൻവയോൺമെന്റ് എഞ്ചിനീയറിങ് / എൻവയോൺമെന്റ് സയൻസ് / എൻവയോൺമെന്റൽ മാനേജ്മെന്റ് വിഷയങ്ങളിൽ പി.ജി ഡിഗ്രി / പി.ജി ഡിപ്ലോമ / എം.എസ്.സി / എം.ടെക് അല്ലെങ്കിൽ എൻവയോൺമെന്റ് എഞ്ചിനീയറിങ് / എൻവയോൺമെന്റ് സയൻസ് / എൻവയോൺമെന്റൽ മാനേജ്മെന്റ് സ്പെഷ്യലൈസേഷനോടുകൂടിയ എം.ടെക് യോഗ്യത.

NTPC Recruitment 2026
ഗേറ്റ് സ്‌കോർ വേണ്ട, ഐഐടി ഗുവാഹട്ടിയിൽ എം.ടെക് പഠിക്കാം; പ്രായപരിധിയില്ല, ജോലി ചെയ്യുന്നവർക്കും അവസരം
  • അപേക്ഷകന്റെ പരമാവധി പ്രായം 30 വയസാണ്.

  • സർക്കാർ നിർദേശങ്ങൾ പ്രകാരം വിവിധ വിഭാഗങ്ങൾക്ക് പ്രായ ഇളവ് ലഭിക്കും.

  • നിയമനം ലഭിക്കുന്നവർക്ക് 30,000 മുതൽ 1,20,000 രൂപ വരെ ശമ്പളം ലഭിക്കും.

NTPC Recruitment 2026
ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പിജി ഡിപ്ലോമ; ബിരുദം യോഗ്യത, അവസാന തീയതി മേയ് 30

അപേക്ഷകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ശേഷം ഉദ്യോഗാർഥികളെ ഓൺലൈൻ എഴുത്ത് പരീക്ഷയ്ക്ക് ക്ഷണിക്കും. സബ്ജക്ട് നോളജ് ടെസ്റ്റ്, എക്സിക്യൂട്ടീവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നി രീതിയിലാണ് പരീക്ഷകൾ. ഈ പരീക്ഷകൾ പാസാകുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. അതിന് ശേഷം മെഡിക്കൽ പരിശോധന നടത്തി അന്തിമ പട്ടിക പ്രഖ്യാപിക്കും.

NTPC Recruitment 2026
എംപ്ലോയീസ് ഇൻഷുറൻസ് കോർപ്പറേഷനിൽ അവസരം; 30 ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം, ശമ്പളം ഒന്നര ലക്ഷം വരെ

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://careers.ntpc.co.in/recruitment/

Summary

NTPC Recruitment 2026 Apply for 20 Assistant Officer Environment Management Posts Before May 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com