എംപ്ലോയീസ് ഇൻഷുറൻസ് കോർപ്പറേഷനിൽ അവസരം; 30 ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം, ശമ്പളം ഒന്നര ലക്ഷം വരെ

ആകെ 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ മേയ് 15-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
doctor job
ESIC Udyogamandal Recruitment 2026 Interview on May 15 for 30 Vacancies.Pexels
Updated on
1 min read

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) ഉദ്യോഗമണ്ഡൽ വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. സൂപ്പർ സ്പെഷ്യലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ റെസിഡന്റ് തസ്തികകളിലാണ് നിയമനം നടത്തുന്നത്. ആകെ 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ മേയ് 15-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

doctor job
500 ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത; 1,583 രൂപ പ്രതിദിന ശമ്പളം, മഹാനദി കോൾഫീൽഡ്സിൽ അവസരം

തസ്തിക ഒഴിവുകൾ

  • ഫുൾ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ് (FTSS) /

  • പാർട്ട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ് (PTSS) – 3 ഒഴിവുകൾ

  • ഫുൾ ടൈം സ്പെഷ്യലിസ്റ്റ് (FTS) /

  • പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് (PTS) – 9 ഒഴിവുകൾ

  • സീനിയർ റെസിഡന്റ് – 18 ഒഴിവുകൾ

    ആകെ ഒഴിവുകൾ – 30

doctor job
FACT Recruitment 2026: ഫാക്ടിൽ എഞ്ചിനീയർമാർക്ക് അവസരം; 34 വിഭാഗങ്ങളിൽ ഒഴിവുകൾ, മികച്ച ശമ്പളം, അവസാന തീയതി മെയ് 21

യോഗ്യത

ഫുൾ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ് (FTSS) / (PTSS) - എംബിബിഎസ് യോഗ്യതയ്ക്കൊപ്പം ബന്ധപ്പെട്ട സൂപ്പർ സ്പെഷ്യാലിറ്റിയിൽ MD/MS + DM/DNB യോഗ്യത വേണം.

ഫുൾ ടൈം സ്പെഷ്യലിസ്റ്റ് (FTS) / പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് (PTS)- എംബിബിഎസ് കൂടാതെ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി ഡിഗ്രി/ഡിപ്ലോമ യോഗ്യത ആവശ്യമാണ്.

സീനിയർ റെസിഡന്റ് - പി.ജി ഡിഗ്രി/ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ലഭിക്കും. അല്ലെങ്കിൽ എംബിബിഎസിനൊപ്പം രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും പരിഗണിക്കും.

doctor job
കോൾ ഇന്ത്യ ലിമിറ്റഡിൽ 276 ഒഴിവുകൾ; എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം, ഗേറ്റ് - 2025 സ്കോറിന്റെ അടിസ്ഥാനത്തിൽ നിയമനം

സൂപ്പർ സ്പെഷ്യലിസ്റ്റ്/സ്പെഷ്യലിസ്റ്റ് തസ്തികകൾക്ക് പരമാവധി 69 വയസും സീനിയർ റെസിഡന്റ് തസ്തികയ്ക്ക് 45 വയസുമാണ് പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവും ലഭിക്കും.

doctor job
ഗേറ്റ് സ്‌കോർ വേണ്ട, ഐഐടി ഗുവാഹട്ടിയിൽ എം.ടെക് പഠിക്കാം; പ്രായപരിധിയില്ല, ജോലി ചെയ്യുന്നവർക്കും അവസരം

ഫുൾ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ് (FTSS) / പാർട്ട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ് (PTSS) തസ്തികയ്ക്ക് പ്രതിമാസം 1 ലക്ഷം മുതൽ 2.40 ലക്ഷം രൂപ വരെയാണ് ശമ്പളം. ഫുൾ ടൈം സ്പെഷ്യലിസ്റ്റ് (FTS) / പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് (PTS) തസ്തികയ്ക്ക് 60,000 രൂപ മുതൽ 1,76,541 രൂപ വരെയും സീനിയർ റെസിഡന്റ് തസ്തികയ്ക്ക് 1,51,025 രൂപ മുതൽ 1,53,275 രൂപ വരെയും പ്രതിമാസ ശമ്പളം ലഭിക്കും.

doctor job
ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പിജി ഡിപ്ലോമ; ബിരുദം യോഗ്യത, അവസാന തീയതി മേയ് 30

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://esic.gov.in/attachments/recruitmentfile.pdf

Summary

ESIC Udyogamandal Recruitment 2026 Interview on May 15 for 30 Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com