

ഗുരുവായൂർ ദേവസ്വത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വാച്ച് മാൻ, ലേഡി സെക്യൂരിറ്റി ഗാർഡ് എന്നി വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്.ഹിന്ദു വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. അകെ 30 ഒഴിവുകളാണ് ഉള്ളത്.
നിയമന കാലാവധി- 01.07.2026 മുതൽ 31.12.2026 വരെ (6 മാസം).
പ്രതിമാസ വേതനം - 18,000 രൂപ
ഒഴിവ്- 15
പ്രായം- 1.1.2026 ന് 30 വയസ്സ് കുറയുവാനോ 50 വയസ്സ് കൂടുവാനോ പാടില്ലാത്തതാണ്.
യോഗ്യതകൾ- 7-ാം ക്ലാസ് ജയിച്ചിരിക്കണം.
യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്ത പുരുഷന്മാർ ആയിരിക്കണം.
അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ. ഡോക്‌ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
നല്ല കാഴ്ചശക്തി യുള്ളവരായിരിക്കണം.
നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
നിയമന കാലാവധി - 01.07.2026 മുതൽ 31.12.2026 വരെ (6 മാസം)
പ്രതിമാസ വേതനം- 18,000 രൂപ
ഒഴിവ് - 15.
പ്രായം -1.1.2026 ന് 55 വയസ്സ് കുറയുവാനോ 60 വയസ്സ് കൂടുവാനോ പാടില്ലാത്തതാണ്.
യോഗ്യതകൾ - 7-ാം ക്ലാസ് ജയിച്ചിരിക്കണം.
യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്തവരായിരിക്കണം.
അസിസ്റ്റൻറ് സർജനിൽ കുറയാത്ത ഗവ. ഡോക്‌ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
നല്ല കാഴ്‌ചശക്തിയുള്ളവരായിരിക്കണം.
നിലവിലുള്ള ലേഡീ സെക്യൂരിറ്റി ഗാർഡുകളുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
അപേക്ഷാ ഫോറം ദേവസ്വം ഓഫീസിൽ നിന്ന് Rs.118/-(Rs.100/- Rs.18/-(18% GST)) നിരക്കിൽ 8.5.2026 മുതൽ 23.5.2026-ാം തീയതി വൈകിട്ട് 5.00 മണി വരെ ഓഫീസ് പ്രവ്യത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒറിജിനൽ (കാലാവധി 6 മാസം-തീയതി സഹിതം സാക്ഷ്യപ്പെടുത്തിയത്) തന്നെ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പു വെയ്ക്കുന്ന ഡോക്ടറുടെ യോഗ്യത, രജി.നമ്പർ, സർട്ടിഫിക്കറ്റ് ഒപ്പു വെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതായിരിക്കും.
അപേക്ഷകരായ പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാ ഫോറം സൗജന്യമായി നൽകുന്നതാണ്.
ഈ തസ്തികകളിൽ വയസ്സിളവ് ബാധകമല്ല. അപേക്ഷാഫോറം തപാൽ മാർഗ്ഗം അയയ്ക്കുന്നതല്ല.
വയസ്സ്, യോഗ്യതകൾ, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (കാലാവധി 6 മാസം) സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന മേൽവിലാസത്തിൽ തപാലിലോ 1.6.2026 ന് വൈകുന്നേരം 5.00 മണിക്ക് മുൻപായി ലഭിച്ചിരിക്കേണ്ടതാണ്.
വിശദ വിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487-2556335 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates