6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

കൂടുതൽ തൊഴിൽ അവകാശങ്ങൾ, വിസ ലഭ്യത, പഠനം കഴിഞ്ഞുള്ള ദീർഘകാല താമസാനുമതി എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ. ന്യൂസിലൻഡ് ആദ്യമായാണ് ഇങ്ങനെയുള്ള ഒരു കരാർ ഒപ്പ് വെക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
India New Zealand FTA
India New Zealand FTA Opens Big Study and Work Opportunities for Students.file
Updated on
2 min read

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ (FTA) ഒപ്പുവെച്ചതോടെ രാജ്യത്തെ വിദ്യാർഥികൾക്കും യുവ പ്രൊഫഷണലുകൾക്കും വലിയ അവസരമാണ് ലഭിക്കുന്നത്. കൂടുതൽ തൊഴിൽ അവകാശങ്ങൾ, വിസ ലഭ്യത, പഠനം കഴിഞ്ഞുള്ള ദീർഘകാല താമസാനുമതി എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ.

India New Zealand FTA
വിദേശ പഠനം: ഇന്ത്യൻ വിദ്യാർഥികളെ ആകർഷിക്കുന്ന കോഴ്സുകൾ ഏതെല്ലാം? പുതിയ രാജ്യങ്ങളും സാധ്യതകളും ഇങ്ങനെ...

ഈ കരാറിലെ പ്രധാന ആകർഷണം ''സ്റ്റുഡന്റ് മൊബിലിറ്റി ആൻഡ് പോസ്റ്റ് സ്റ്റഡി വർക്ക് വിസ” എന്ന വ്യവസ്ഥയാണ്. ഇതിലൂടെ ഉന്നത വിദ്യാഭ്യാസത്തിനായി ന്യൂസിലൻഡിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനശേഷം അവിടെ ജോലി ചെയ്യാൻ കൂടുതൽ അവസരം ലഭിക്കും. ന്യൂസിലൻഡ് ആദ്യമായാണ് ഇത്തരം കരാർ ഒരു രാജ്യവുമായി ഒപ്പ് വെക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

India New Zealand FTA
യുകെയും കാനഡയുമല്ല, ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയം ദക്ഷിണ കൊറിയ; എന്താണ് കാരണമെന്നറിയേണ്ടേ?

1. പഠനകാലത്തെ ജോലി സമയം

വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാനുള്ള അനുമതി ഈ കരാർ ഉറപ്പാക്കുന്നു. ഭാവിയിൽ ന്യൂസിലൻഡ് അവരുടെ ഇമിഗ്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്തിയാൽ പോലും ഈ ആനുകൂല്യം ഇന്ത്യൻ വിദ്യാർഥികൾക്ക് ലഭിക്കുമെന്ന് കരാർ ഉറപ്പുനൽകുന്നു.

India New Zealand FTA
റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

2. പഠനശേഷം ജോലി ചെയ്യാനുള്ള വിസ

പഠനം പൂർത്തിയാക്കിയ ശേഷം ന്യൂസിലൻഡിൽ തന്നെ താമസിച്ച് തൊഴിൽ പരിചയം നേടാൻ ഇനി മുതൽ കൂടുതൽ സമയം ലഭിക്കും

  • STEM ബിരുദധാരികൾക്ക്: 3 വർഷം വരെ.

  • മാസ്റ്റേഴ്സ് ബിരുദധാരികൾക്ക്: 3 വർഷം വരെ.

  • പിഎച്ച്ഡി (PhD) എടുത്തവർക്ക്: 4 വർഷം വരെ.

India New Zealand FTA
അറിഞ്ഞില്ലേ? കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ, അവസാന തീയതി ജൂൺ 6

3. വർക്കിങ് ഹോളിഡേ വിസ

കരാർ പ്രകാരം ഓരോ വർഷവും 1,000 ഇന്ത്യൻ യുവാക്കൾക്ക് 'വർക്കിങ് ഹോളിഡേ വിസ' നൽകും. ഇത് ഉപയോഗിച്ച് ഒരു വർഷം വരെ ന്യൂസിലൻഡിൽ താമസിക്കാനും യാത്ര ചെയ്യാനും ഒപ്പം ജോലി ചെയ്യാനും സാധിക്കും.

India New Zealand FTA
PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

4. വിദഗ്ധ തൊഴിലാളികൾക്കും അവസരം

വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള ഇന്ത്യൻ പൗരന്മാർക്കായി വർഷം തോറും 5,000 വിസകൾ മാറ്റി വെക്കും. പ്രധാനമായും താഴെ പറയുന്ന മേഖലകളിലുള്ളവർക്കാണ് മുൻഗണന:

  • ഐടി (IT), എഞ്ചിനീയറിംഗ്.

  • ഹെൽത്ത് കെയർ, വിദ്യാഭ്യാസം.

  • ഇന്ത്യൻ ഷെഫുമാർ, യോഗ ഇൻസ്ട്രക്ടർമാർ, ആയുഷ് (AYUSH) പ്രാക്ടീഷണർമാർ.

India New Zealand FTA
വാഹന മെക്കാനിക്ക് ആണോ? സിംഗപ്പൂരിൽ ജോലി നേടാം, സൗജന്യ യാത്ര,താമസ സൗകര്യം; നിയമനം സർക്കാർ ഏജൻസി വഴി

പഠനത്തിനൊപ്പം തന്നെ തൊഴിൽപരമായ വളർച്ചയും ആഗ്രഹിക്കുന്ന ഇന്ത്യൻ യുവാക്കൾക്ക് മികച്ച അവസരമാണ് ഈ സ്വതന്ത്ര വ്യാപാര കരാറിലൂടെ ലഭിക്കുന്നത്.

India New Zealand FTA Opens Big Study and Work Opportunities for Students.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com