

റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി (RLDA) സൈറ്റ് എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ബിരുദം ഉള്ളവർക്ക് ആണ് അവസരം.
കരാർ നിയമനം ആണെങ്കിലും ഉദ്യോഗാർഥിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 22.
സൈറ്റ് എഞ്ചിനീയർ (സിവിൽ) - 30 ഒഴിവുകൾ
സൈറ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) - 10 ഒഴിവുകൾ
ആകെ - 40 ഒഴിവുകൾ
ഇതിൽ കൂടുതൽ തസ്തികകളിൽ ഒഴിവ് വരുമെന്നാണ് റിപ്പോർട്ടുകൾ.
സൈറ്റ് എഞ്ചിനീയർ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബി.ഇ/ബി.ടെക് ബിരുദം കുറഞ്ഞത് 55% മാർക്കോടെ (എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 50%) പാസായിരിക്കണം.
എം.ടെക് യോഗ്യത ഉള്ളവർക്ക് തിരഞ്ഞെടുപ്പിൽ അധിക മുൻഗണന ലഭിക്കും.
കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പിഎസ്യുകൾ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട നിർമാണ, വികസന, ഇലക്ട്രിക്കൽ, എം ഇ പി മേഖലകളിൽ ഉണ്ടായിരിക്കണം.
കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിൽ മുൻ പരിചയം ഉള്ളവർക്ക് പ്രത്യേക പരിഗണന ലഭിക്കും.
അപേക്ഷകന്റെ പരമാവധി പ്രായം 45 വയസാണ്. സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് എല്ലാ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം 76,000 രൂപ ശമ്പളമായി ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates