

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പി എസ് സി പുറത്തിറക്കി. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പേറേഷന്‍, കൊച്ചിൻ കെമിക്കൽസ് തുടങ്ങിയ സ്ഥാപനങ്ങളിലായി പത്ത് ഒഴിവാണ് ഉള്ളത്. ബിരുദവും കംപ്യൂട്ടര്‍ അപ്ലിക്കേഷൻ ഡിപ്ലോമയും ഉള്ളവർക്ക് ആണ് അവസരം.
1. സ്ഥാപനത്തിന്റെ പേര് : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പേറേഷന്‍ ലിമിറ്റഡ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്
2. ഉദ്യോഗപ്പേര്: ജൂനിയര്‍ അസിസ്റ്റന്റ്
3. ശമ്പളം: ഈ തസ്തികയ്ക്ക് അതത് കമ്പനി/ബോർഡ്/ കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്ക്
4. ഒഴിവുകളുടെ എണ്ണം: 10 (പത്ത്)
5.നിയമന രീതി: നേരിട്ടുള്ള നിയമനം
6. പ്രായ പരിധി : 18-40
7. യോഗ്യതകള്‍ : i) ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ii) ഒരു ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കുറഞ്ഞത് ആറു മാസം ദൈർഘ്യമുള്ള കംപ്യൂട്ടര്‍ അപ്ലിക്കേഷൻ ഡിപ്ലോമ (ഡി. സി.എ)
8. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി : 03.06.2026
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-04/noti-20-26.pdf.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates