പന്ത്രണ്ടാം ക്ലാസിൽ പഠിച്ചില്ലെങ്കിലും ബിരുദം നേടാം, കേരളത്തിൽ ആദ്യം; എസ് എൻ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അവസരം

ഈ കോഴ്സിന് ഉന്നത വിദ്യാഭ്യാസ വകുപ്പും യുജിസിയും അംഗീകാരം നൽകിയതായി അദ്ദേഹം വ്യക്തമാക്കി.
Sree Narayana Guru Open University degree without 12th Kerala new opportunity admission details
Sree Narayana Guru Open University (SNGOU) offers degree opportunity without Class 12 in Kerala file
Updated on
1 min read

പ്ലസ് ടു കോഴ്സോ തത്തുല്യ യോഗ്യതയോ ആണ് സാധാരണ ഗതിയിൽ ബിരുദ പഠനത്തിനുള്ള അടിസ്ഥാന വിദ്യാഭ്യാസം. എന്നാൽ പത്താം ക്ലാസ് ജയിക്കുകയും പിന്നീട് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതാ കോഴ്സുകൾക്ക് പഠിക്കാൻ അവസരം ലഭിക്കാതിരിക്കുകയും ചെയ്തവർക്ക് ബിരുദം നേടാൻ അവസരം.

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലാണ് പ്ലസ്ടു ഇല്ലാത്തവർക്ക് ബിരുദ പഠനത്തിന് സൗകര്യമൊരുക്കുന്നത്.

പത്താംക്ലാസ് ജയിച്ച ശേഷം സർക്കാർ അംഗീകാരമുള്ള രണ്ടുവർഷത്തെ ഡിപ്ലോമ കോഴ്‌സ് പാസായവർക്കാണ് പ്ലസ്ടു ഇല്ലാതെ നേരിട്ട് ബിരുദമെടുക്കാനാകുക. ഈ അക്കാദമിക്ക് വർഷം മുതൽ പ്ലസ്ടു ഇല്ലാത്തവർക്കും ബിരുദ പഠനത്തിന് അവസരമുണ്ടാകുമെന്ന് എസ് എൻ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വിപി ജഗതി രാജ് അറിയിച്ചു.

Sree Narayana Guru Open University degree without 12th Kerala new opportunity admission details
പ്രതിരോധ വകുപ്പിൽ പ്രോജക്ട് എൻജിനീയർ ആകാം, ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ 30 ഒഴിവുകൾ; ഏപ്രിൽ 11 വരെ അപേക്ഷിക്കാം

ഈ കോഴ്സിന് ഉന്നത വിദ്യാഭ്യാസ വകുപ്പും യുജിസിയും അംഗീകാരം നൽകിയതായി അദ്ദേഹം വ്യക്തമാക്കി.

പത്താംക്ലാസിനുശേഷം തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്നവർക്ക് ഏതെങ്കിലും ഘട്ടത്തിൽ ജോലിനേടുന്നതിന് ബിരുദം വേണ്ടി വന്നാൽ അവർക്ക് പ്ലസ്ടു പഠിച്ച ശേഷം മാത്രമേ ബിരുദ കോഴ്സിന് ചേരാൻ സാധിക്കുകയുള്ളൂ.

ഇത് ഉദ്യോഗാർത്ഥിയുടെ തൊഴിലവസരത്തെ വിവിധ നിലകളിൽ ബാധിക്കാൻ സാധ്യതയുള്ളതായിരുന്നു. രണ്ട് വർഷത്തെ പ്ലസ് ടു പഠനം കഴിയുമ്പോൾ ചില ജോലികൾക്ക് പ്രായപരിധി തടസ്സമാകാം. മറ്റ് ചില സാഹചര്യങ്ങളിൽ ആ തൊഴിൽ അവസരം നഷ്ടമാകാനുള്ള സാധ്യതകളും ഉണ്ടാകാം.

Sree Narayana Guru Open University degree without 12th Kerala new opportunity admission details
ഐസിഎഐയിൽ ഡയറക്ടർ, എക്സിക്യൂട്ടീവ് ഓഫീസർ എന്നീ തസ്തികകളിൽ 109 ഒഴിവുകൾ, ഏപ്രിൽ 15 വരെ അപേക്ഷിക്കാം

നിലവിൽ വിഭാവനം ചെയ്തിരിക്കുന്ന കോഴ്സ് നടപ്പിലാകുന്നതോടെ ഈ സാഹചര്യം ഒഴിവാകും. ബിരുദ പഠനം മുടങ്ങി പോയവർക്കും ഈ കോഴ്സിന് ചേരാനാകും.

കേരളത്തിൽ ആദ്യമായാണ് ഈ രീതിയിൽ നടത്തുന്ന കോഴ്സിന് അംഗീകാരം ലഭിക്കുന്നത്. കേരളത്തിന് പുറത്തുള്ള പല ഓപ്പൺ സർവകലാശാലകളും നേരത്തെ ഇങ്ങനെയുള്ള കോഴ്സുകൾ നടത്തുന്നുണ്ട്.

Summary

Education News: Sree Narayana Guru Open University (SNGOU) introduces a new opportunity in Kerala to earn a degree without completing Class 12. Check eligibility

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com