

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) രണ്ട് തസ്തികകളിലായി 109 ഒഴിവുകൾ. ഡയറക്ടർ, എക്സിക്യൂട്ടീവ് ഓഫീസർ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഡയറക്ടർ തസ്തികയിൽ ഒരു ഒഴിവും എക്സിക്യൂട്ടീവ് ഓഫീസർ തസ്തികകളിൽ 108 ഒഴിവുകളുമാണ് ഉള്ളത്.
ലീഗൽ വിഭാഗത്തിലാണ് ഡയറക്ടർ തസ്തികയിൽ ഒഴിവുള്ളത്. ചാർട്ടേഡ് അക്കൗണ്ടന്റ്, ലീഗൽ, കമ്പനി സെക്രട്ടറി, ഇക്കണോമിക്സ്,ഇൻഫ്രാസ്ട്രക്ചർ, ഇൻഫർമേഷൻ ടെക്നോളജി, സസ്റ്റൈനബിലിറ്റി എന്നീ വിഭാഗങ്ങളിലാണ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികകളിലുള്ള ഒഴിവുകൾ ഉള്ളത്.
താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഐസിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 15 ആണ്.
ഒഴിവുകളുടെ എണ്ണം: 01
ഉയർന്ന പ്രായ പരിധി :55വയസ്സ്
യോഗ്യത : നിയമത്തിൽ ബിരുദം, കുറഞ്ഞത് 22 വർഷം
ഒഴിവുകളുടെ എണ്ണം: 75
ഉയർന്ന പ്രായ പരിധി :25വയസ്സ്
യോഗ്യത : ചാർട്ടേഡ് അക്കൗണ്ടന്റ്
ഒഴിവുകളുടെ എണ്ണം: 15
ഉയർന്ന പ്രായ പരിധി :25വയസ്സ്
യോഗ്യത : നിയമബിരുദം
യോഗ്യത : കമ്പനി സെക്രട്ടറി
ഒഴിവുകളുടെ എണ്ണം: 02
ഉയർന്ന പ്രായ പരിധി :25വയസ്സ്
ഒഴിവുകളുടെ എണ്ണം: 03
ഉയർന്ന പ്രായ പരിധി : 30വയസ്സ്
യോഗ്യത : സസ്റ്റൈനബിലിറ്റിയിൽ പിഎച്ച്ഡി
ഒഴിവുകളുടെ എണ്ണം: 01
ഉയർന്ന പ്രായ പരിധി :30വയസ്സ്
യോഗ്യത : ഇക്കണോമിക്സിൽ പിഎച്ച് ഡി, യോഗ്യതാനന്തരം രണ്ട് വർഷത്തെ പരിചയം
ഒഴിവുകളുടെ എണ്ണം: 02
ഉയർന്ന പ്രായ പരിധി :27വയസ്സ്
യോഗ്യത : സിവിൽ/ആർക്കിടെക്ചർ എന്നിവയിലേതെങ്കിലും എൻജിനിയറിങ് ബിരുദം , ഇൻഫ്രാസ്ട്രക്ചർ പ്ലാനിങ്/ പ്രോജക്ട് നിർവഹണം എന്നിവയിലേതിലെങ്കിലും രണ്ട് വർഷത്തെ യോഗ്യതാനന്തര പരിചയം.
ഉയർന്ന പ്രായ പരിധി : 27 വയസ്സ്
യോഗ്യത : കമ്പ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും എൻജിനീയറിങ് ബിരുദം
ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ യോഗ്യതാനന്തര പരിചയം. അഭികാമ്യം. AI/ML/ക്ലൗഡ് കമ്പ്യൂട്ടിങ് (AWS/Azure)/സൈബർ സെക്യൂരിറ്റിയിൽ സ്പെഷ്യലൈസേഷൻ
ഡയറക്ടർ (ലീഗൽ): 2,05,400 -2,24,400 രൂപ സ്കെയിൽ
അധിക ആനുകൂല്യങ്ങൾ: ഡിഎ, എച്ച്ആർഎ, ട്രാൻസ്പോർട്ട് അലവൻസ്, എൻപിഎസ്, എൽടിസി, ഗ്രാറ്റുവിറ്റി മുതലായവ.
എല്ലാ എക്സിക്യൂട്ടീവ് ഓഫീസർ തസ്തികകളിലും : 56,100 – 1,77,500 രൂപ സ്കെയിൽ
അധിക ആനുകൂല്യങ്ങൾ: ഡിഎ, എച്ച്ആർഎ, ട്രാൻസ്പോർട്ട് അലവൻസ്, എൻപിഎസ്, എൽടിസി, ഗ്രാറ്റുവിറ്റി മുതലായവ.
അപേക്ഷാ ഫീസ്: 500 രൂപ
ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന ദിവസം: ഏപ്രിൽ 15 രാത്രി 11.59 മണിവരെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates